വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; പിടികൂടിയത് ആറു കിലോ

കോഴിക്കോട്: ട്രെയിനിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. വിവേക് എക്സ്പ്രസിൽ നിന്നാണ് ആറു കിലോ കഞ്ചാവ് പിടികൂടിയത്. എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡും ആർപിഎഫും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

സന്ധ്രാഖചിയിൽനിന്നു മംഗളൂരുവിലേക്കു പോകുന്ന ട്രെയിനിലെ എസി കംപാർട്മെന്റിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ഉടമസ്ഥൻ ഇല്ലാതെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

എക്സൈസ് ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ ആർ.എൻ.ബൈജുവിന്റെ നിർദേശപ്രകാരമാണ് ട്രെയിനിനുള്ളിൽ പരിശോധന നടത്തിയത്. പ്രതിയെ പിടികൂടാനുള്ള പരിശോധന നടന്നുവരികയാണെന്ന് കോഴിക്കോട് അസി.എക്സൈസ് കമ്മിഷണർ അറിയിച്ചു.

കളമശേരി പോളിയിലെ കഞ്ചാവ് കേസ്; അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ അഭിരാജിനെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്എഫ്‌ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേര്‍ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്‌യു നേതാക്കളുടെ ചിത്രങ്ങളും എസ്എഫ്ഐ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. കേസിൽ ജയിലില്‍ കിടക്കുന്ന മൂന്നു പേരും കെഎസ്‌യു നേതാക്കളാണ്. കഞ്ചാവ് വേട്ടയില്‍ മാധ്യമങ്ങള്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുത്തുവെന്നും എസ്എഫ്‌ഐയെ ബോധപൂര്‍വ്വം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും സഞ്ജീവ് ആരോപിച്ചു.


spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img