ഇതിനെ പൊളിറ്റിക്കൽ ഫാദർ ലെസ്സ്‌നെസ്സ് എന്നാണ് പറയുക; സൈബർ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്…

ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബർ ആക്രമണത്തിൽ പിന്നിലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്ക് സൈബർ പോരാളികൾ ഇല്ല അവർ പാർട്ടി വിരുദ്ധരാണ്. പാർട്ടി മെമ്പർമാരാണ് പാർട്ടിയുടെ ശക്തി. കെപിസിസി പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും ജി സുധാകരൻ പറഞ്ഞു.

മറ്റ് പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നത് കേരളത്തിൽ സർവസാധാരണമായി നടക്കുന്നല്ലെ. ‘എന്റെ കാര്യത്തിൽ മാത്രമെന്താണ് ഇങ്ങനെ, സൈബർ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്, ഇങ്ങനെയൊരു ഗ്രൂപ്പ് പാർട്ടിക്കില്ല, പാർട്ടി മെമ്പർമാരാണ് പാർട്ടിയുടെ സൈന്യം, സൈബർ ഗ്രൂപ്പ് ഒന്നും പാർട്ടിയുടെത് അല്ല, അത് ആന്റി ഗ്രൂപ്പാണ്, ആന്റി മാർക്‌സിസ്റ്റാണ്.

എന്നെ മാത്രമല്ല പണ്ട് ശൈലജയെ ചീത്തപ്പറഞ്ഞില്ലേ?. ഇതിനെ പൊളിറ്റിക്കൽ ഫാദർ ലെസ്സ്‌നെസ്സ് എന്നാണ് പറയുക. ഇത് മുഴുവൻ കള്ളപ്പേരുവച്ചാണ് പറയുന്നത്. അമ്പലപ്പുഴയ്ക്ക് ചുറ്റുമുള്ള ചിലയാളുകളാണ് ഇതിന് പിന്നിൽ. അതിനൊക്കെ നല്ല മറുപടി എന്നെ അറിയാത്തവർ തന്നെ കൊടുക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ പുന്നപ്രയിൽ വന്ന് പൊതുയോഗം വച്ച് പറയാൻ പറയൂ എന്നും സുധാകരൻ പറഞ്ഞു.

‘ഓരോരുത്തർ ഓരോന്ന് പറയുകയാണ് ഇപ്പോളഅ‍. ഞാൻ പിണറായിക്ക് എതിരാണെന്നൊക്കെ. ഞാൻ കമ്യൂണിസ്റ്റുകാരനാണ്. പിണറായി വിരുദ്ധനാകേണ്ട കാര്യം എനിക്കെന്താണ്. അങ്ങനെ പറയുന്നവർക്ക് നാല് പുത്തൻ കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. ഞാൻ അതിനൊന്നും എതിരല്ല. പക്ഷെ ഞാൻ പിണറായി വിജയന് എതിരല്ല. എതിരാവുകയുമില്ല’ എന്നും ജി സുധാകരൻ പറഞ്ഞു.

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപെട്ടാൽ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരും

ബത്തേരി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ കോൺഗ്രസ് പ്രവർത്തകരോട് പറ‌ഞ്ഞു

വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡ‍ന്റ് കെ. സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലീസ്.

ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എൻ.എം.വിജയൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് കെ സുധാകരൻ്റെ മൊഴിയെടുക്കുന്നത്.

ഡിസംബർ 25നാണ് കോൺഗ്രസ് നേതാവ് വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു.

മരണത്തിനു ശേഷം പുറത്തുവന്ന എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിലും മറ്റു കത്തുകളിലും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുകൾ കണ്ടെത്തി.

സാമ്പത്തിക ബാധ്യതകൾ കാണിച്ച് എൻ.എം. വിജയൻ നേരത്തെ കെ.സുധാകരന് കത്തയച്ചിരുന്നു.

ഈ കേസിൽ ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img