web analytics

കേന്ദ്ര മന്ത്രി വാക്ക് പാലിച്ചാൽ പെട്രോളിനും ഡീസലിനും ഉടൻ വില കുറയും

ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും ഒപെക് രാജ്യങ്ങള്‍ പിന്മാറിയതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു.

ബാരലിന് 70 ഡോളറിൽ നിന്ന് താഴേക്ക് പോയതോടെ അവസരം നേട്ടമാക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍. കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിൽ നേട്ടത്തിലെത്തി.

അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന് മുകളില്‍ നേട്ടമാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ നേടിയത്. 13.12 ശതമാനം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് നേട്ടത്തില്‍ മുന്നില്‍ നിൽക്കുന്നു.

ഭാരത് പെട്രോളിയം 8.65 ശതമാനവും ഇന്ത്യന്‍ ഓയില്‍ 9.21 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഒപെക് + രാജ്യങ്ങള്‍ ഉൽ‌പാദന വെട്ടിക്കുറവുകൾ ക്രമേണ പിൻവലിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് ഉണ്ടായത്.

അടുത്ത രണ്ടു വര്‍ഷത്തിനിടെ പ്രതിദിനം 2.2 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനാണ് ഒപെക്സ്+ രാജ്യങ്ങളുടെ പുതിയ തീരുമാനം. ബെന്‍ഡ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് താഴേക്ക് പോയിരുന്നു. ഇനിയും താഴേക്ക് പോകുമെന്ന വിലയിരുത്തലിലാണ് ഈ രംഗത്തെ വിദഗ്ധര്‍.

നിലവിലെ വിലയിടിവില്‍ എണ്ണ കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ചരിത്രപരമായ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പറയുന്നത്.

നിലവിലെ വിലയനുസരിച്ച് കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ഡീസലിന് ലിറ്ററിന് 8 രൂപയും പെട്രോളിന് 12 രൂപയുമാണെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിലയിരുത്തുന്നു. വില കുറയുന്നതോടെ എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ സഹായിക്കുമെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പറയുന്നു.

വില കുറയുന്നതിനിടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കാമെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ എല്‍പിജി സിലണ്ടറില്‍ നിന്നുള്ള നഷ്ടമാണ് കമ്പനികളെ വിലകുറയ്ക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. 200 ബില്യൺ രൂപയുടെ എൽപിജി സബ്സിഡി ഉൾപ്പെടെ സർക്കാർ പിന്തുണ ലഭിക്കുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും കമ്പനി എക്സിക്യൂട്ടീവുകളുടെയും പ്രസ്താവനകള്‍ യാഥാര്‍ഥ്യമായാല്‍ വില കുറയാനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് റിപ്പോർട്ട്.

ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് പോയാല്‍ റീട്ടെയില്‍ വില കുറയ്ക്കാമെന്നാണ് നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. 2024 മാര്‍ച്ചിലാണ് എണ്ണ കമ്പനികള്‍ അവസാനമായി വില കുറച്ചത്. രണ്ട് രൂപ വീതമാണ് അന്ന് പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.49 രൂപയും ഡീസലിന് 94.48 രൂപയുമാണ്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

Other news

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

Related Articles

Popular Categories

spot_imgspot_img