വിദേശകാര്യമന്ത്രി ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം; ഇന്ത്യൻ പതാക കീറിയെറിഞ്ഞു

ലണ്ടന്‍: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണശ്രമം. ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വാദികൾ പതാകയുമായി പ്രതിഷേധിച്ച് പാഞ്ഞടുക്കുകയായിരുന്നു.

സംഭവം നടന്നയുടൻ തന്നെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാരിലൊരാള്‍ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചു കീറുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

രണ്ട് ദിവസമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെയാണ് ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധമുണ്ടായത്. മുദ്രവാക്യങ്ങള്‍ വിളിച്ചും ഖലിസ്താന്‍ പതാകകളുമായാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

കാണാതായ വിദ്യാര്‍ഥികളുടെകൈകള്‍ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ : ഞെട്ടൽ

കാണാതായ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച...

മകനെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലൻഡിലെത്തിയ എറണാകുളം സ്വദേശി മരിച്ചു

ഡബ്ലിൻ: സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി. മകനെയും കുടുംബത്തെയും...

മലപ്പുറത്ത് കാണാതായ പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; തിരച്ചിൽ ശക്തമാക്കി പൊലീസ്

മലപ്പുറം: മലപ്പുറം താനൂരിൽ ഇന്നലെ മുതൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ...

ഷഹബാസ് വധക്കേസ്; മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിലൂടെ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ...

യുകെയിൽ അമ്മയെ ക്രൂരമായി പീഡിപ്പിച്ച് കെയർ ഹോമിലെ ജീവനക്കാർ: ഒളിക്യാമറ വച്ച് പുറത്തുകൊണ്ടുവന്ന് നേഴ്സായ മകൾ..!

അമ്മയെ കെയർ ഹോമിലെ ജീവനക്കാർ പീഡിപ്പിക്കുന്നതിന്റെ വിവരങ്ങൾ നേഴ്സായ മകൾ പുറത്തു...

Related Articles

Popular Categories

spot_imgspot_img