യുകെയിൽ മലയാളി നഴ്സിനും ഭർത്താവിനും നേരെ നടുറോഡിൽ ആക്രമണം ! യുവതിക്ക് പരിക്ക്

യുകെയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം. നിലമ്പൂര്‍ സ്വദേശിനിയായ ട്വിങ്കില്‍ സാമും ഭര്‍ത്താവ് സനു തറായതുമാണ് ആക്രമണത്തിനിരയായത്.ന്യുകാസിലിന് അടുത്ത ഗ്രന്‍ഥം എന്ന ചെറു പട്ടണത്തില്‍ പ്രദേശവാസിയായ യുവതിയാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിൽ ട്വിങ്കിളിന് പരിക്കേറ്റു.

മൂന്ന് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികളാണ് ട്വിങ്കിളും സനുവും. ഗ്രന്‍ഥം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ട്വിങ്കിൾ. ശനിയാഴ്ച വൈകിട്ട് ഷോപ്പിങ് കഴിഞ്ഞ് ഇരുവരും മടങ്ങുമ്പോള്‍ ആണ് സംഭവം ഉണ്ടായത്.

ശനിയാഴ്ച രാത്രി 7.45 ഓടെ, ജോലിക്ക് ശേഷം വീട്ടുസാധനങ്ങളും വാങ്ങി ഇരുവരും നടക്കുന്നതിനിടയിലാണ് സംഭവം. വീട് എത്താൻ 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ എതിരെ വന്ന യുവതിയാണ് ആക്രമണം അഴിച്ചുവിട്ടത്.

ഒരു പ്രകോപനവും കൂടാതെ കടുത്ത വംശീയ ചുവയുള്ള വാക്കുകള്‍ കൊണ്ട് ശകാരം യുവതി പൊടുന്നനെ ഇതുവരെയും പിടിച്ചു തള്ളുകയായിരുന്നു. തള്ളലിൽ ഇരുവരും താഴെ വീണു.

വീഴ്ചയിൽ ട്വിങ്കിളിന് കൈമുട്ട് ചതഞ്ഞു തൊലി ഉരഞ്ഞുള്ള പരിക്കുണ്ട്. കൈക്കുഴയ്ക്കും പരിക്കുണ്ട്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും നിസ്സഹകരണ മനോഭാവമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്‌.

ഇന്ന് ജോലി സ്ഥലത്തെത്തി സ്പീക്ക് അപ്പ് ഗാര്‍ഡിയന്‍ അടക്കമുള്ള വംശീയതയ്ക്ക് എതിരെ നടപടിയെടുക്കുന്ന ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ട്വിങ്കിള്‍.
പൊതുവെ ശാന്തമായ ഗ്രന്തമില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതു പ്രദേശത്തെ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

Other news

കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ്...

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞു: കുതിച്ചുയർന്ന് മാലി മുളക് വില

വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞതോടെ മാലി മുളകിന്റെ വില ഉയർന്നു. നവംബറിൽ 100...

തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ

തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട് ട്രെയിൻ അട്ടിമറി...

മലപ്പുറത്ത് കാണാതായ പെൺകുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട്; തിരച്ചിൽ ശക്തമാക്കി പൊലീസ്

മലപ്പുറം: മലപ്പുറം താനൂരിൽ ഇന്നലെ മുതൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ...

മകനെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലൻഡിലെത്തിയ എറണാകുളം സ്വദേശി മരിച്ചു

ഡബ്ലിൻ: സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി. മകനെയും കുടുംബത്തെയും...

ബെഡ് കോഫി കുടിക്കുന്നതിനിടെ ഹൃദയാഘാതം; യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി

ലണ്ടൻ: കാപ്പി കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് യുകെയിലെ ലീഡ്‌സിൽ...

Related Articles

Popular Categories

spot_imgspot_img