web analytics

ഐറിഷ് കുഞ്ഞുങ്ങൾക്ക് വർഷങ്ങളായി ഇടുന്നത് ഒരേ പേരുകൾ; ഏറ്റവും ജനപ്രിയമായവ ഇവയൊക്കെ

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ കുഞ്ഞുങ്ങളില്‍ ഏറ്റവും ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO). പുറത്തിറക്കിയ പുതിയ ഡാറ്റ അനുസരിച്ച് 2024-ൽ അയർലണ്ടിലെ ആൺകുട്ടികൾക്കിടയിൽ “ജാക്ക്” എന്ന പേരാണ് ഏറ്റവും ജനപ്രിയമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആൺകുട്ടികളിൽ ജാക്ക് തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പെൺകുട്ടികളില്‍ ‘സോഫി’ ആണ് ഏറ്റവും പ്രചാരത്തിലുള്ള പേരായി തെരഞ്ഞെടുത്തത്.

ആൺകുട്ടികൾക്കിടയിൽ ജാക്കിന് ശേഷം നോവ, റിയാൻ, സിലിയൻ, ജെയിംസ് തുടങ്ങിയവയാണ് ജനപ്രിയമായ മറ്റ് പേരുകൾ. അതേസമയം, കാലെബ് എന്ന പേര് ജനപ്രിയതയിൽ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്, 2023-ലെ 142-ാം സ്ഥാനത്തുനിന്ന് 2024-ൽ 91-ാം സ്ഥാനത്തേക്കാണ് കയറിയത്.

പെൺകുട്ടികൾക്കിടയിൽ സോഫി, എബ്ഹാ, ഗ്രേസ്, എമിലി, ഫിയ എന്നിവയാണ് ഏറ്റവും മുന്‍നിരയിലെത്തിയ 5 പേരുകൾ. 2023-ൽ ഒന്നാം സ്ഥാനത്തിരുന്ന “ഗ്രേസ്” എന്ന പേര് 2024-ൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.

അയര്‍ലണ്ടില്‍ 2007 മുതൽ നോക്കിയാൽ ഒരു വര്‍ഷം ഒഴിച്ച് ഇതുവരെ “ജാക്ക്” എന്ന പേരാണ് ആൺകുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായത്.

2016-ൽ മാത്രം “ജെയിംസ്” ഒന്നാം സ്ഥാനത്തെത്തി. രണ്ട് പേരുകളും 1998 മുതൽ ടോപ്പ് 5-ൽ തുടരുകയാണ്. പെൺകുട്ടികൾക്കിടയിൽ 2016 മുതൽ ടോപ്പ് 5-ൽ നിലനിൽക്കുന്ന പേരുകള്‍ “ഗ്രേസ്”, “എമിലി”, “സോഫി” എന്നിവയാണെന്നാണ് സി എസ് ഒ യുടെ ഡാറ്റയില്‍ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്

നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീ വണ്ടൂർ: നവജാതശിശുവിനെ...

ഓടിക്കൊണ്ടിരിക്കെ ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു: തലനാരിഴയ്ക്ക് രക്ഷപെട്ടത് ഇങ്ങനെ:

ഓടിക്കൊണ്ടിരിക്കെ ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു:തൃശ്ശൂർ: തൃശ്ശൂർ–മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെന്റിലെ...

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം’; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം'; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ...

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന കോഴിക്കോട്: നാഗർകോവിൽ–മംഗളൂരു–നാഗർകോവിൽ അമൃത്‌ഭാരത്...

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ മുംബൈ: ട്രെയിനിൽ...

Related Articles

Popular Categories

spot_imgspot_img