web analytics

മലയാള ചാനൽ ചരിത്രത്തിൽ ഇതാദ്യം; ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; പണി പോയത് 80 പേർക്ക്

കൊച്ചി: ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് വിനോദ ചാനലാണ് ജീവനക്കാരെ വെട്ടികുറയ്ക്കാൻ നീക്കം തുടങ്ങിയത്. മലയാളത്തിൽ ഇതാദ്യമാകും മാധ്യമ മേഖലയിൽ ഇത്രയേറെ ജീവനക്കാരെ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ശേഷിച്ച 20 പേർ ടെക്നിക്കൽ ജീവനക്കാരും.  പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകിയത്. 

ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക നൽകുന്നത്. പിരിഞ്ഞു പോകുന്ന ഓരോരുത്തർക്കും ശരാശരി 15 ലക്ഷം രൂപ കയ്യിൽ കിട്ടുമെന്നാണ് വിവരം. മാർച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് ഇപ്പോൾ നോട്ടീസ് നല്കിയിരിക്കുന്നത്.

2019 മുതൽ ഡിസ്നി -സ്റ്റാർ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്. കഴിഞ്ഞ വർഷം ഡിസ്നി -സ്റ്റാർ കമ്പനിയെ റിലയൻസ് ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാർ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിൻ്റെ ഭാഗമായി മാറുകയായിരുന്നു. 

ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയര്‍പേഴ്‌സണായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിലവിൽ നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിൻ്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ ജിയോ സ്റ്റാർ കമ്പനിക്ക് പദ്ധതിയുണ്ട്.

റഷ്യയിലെ മലയാളി വ്യവസായിയായിരുന്ന റെജി മേനോൻ 1993ലാണ് ഏഷ്യാനെറ്റ് ടിവി ചാനൽ തുടങ്ങിയത്. അക്കാലത്ത് വിനോദവും വാർത്തയും ചേർത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോൻ ബംഗലൂരുവിലെ വ്യവസായിയും ബിപിഎൽ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റർ എന്റർടൈൻമെന്റ് വെഞ്ച്വേഴ്‌സ്) ചാനൽ കൈമാറുകയായിരുന്നു.

പിന്നീട്2006ൽ ഏഷ്യാനെറ്റിൻ്റെ 51% ഓഹരികൾ രാജീവ് ചന്ദ്രശേഖറിൽ നിന്ന് സ്റ്റാർ ഇന്ത്യ വാങ്ങി. പിന്നാലെ 2008ൽ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി മാറി. വിനോദ ചാനൽ സ്റ്റാറിൻ്റെ കീഴിലായി. 

ന്യൂസ് ചാനലിൻ്റെ ഉടമസ്ഥത രാജീവിനുമായി. 2014ൽ വിനോദ ചാനലിൻ്റെ പൂർണ്ണ ഉടമസ്ഥാവകാശം സ്റ്റാർ ഇന്ത്യക്ക് ലദിച്ചു. 2019ൽ സ്റ്റാറിൻ്റെ ഓഹരികൾ വാൾട്ട് ഡിസ്നി വാങ്ങിയതോടെ ഡിസ്നി – സ്റ്റാർ സംയുക്ത സംരംഭത്തിൻ്റെ ഭാഗമായി ഏഷ്യാനെറ്റ്. 

ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം ജിയോ സ്റ്റാറിൻ്റെ വരവോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img