പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ.

മാർപാപ്പയ്ക്ക് ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സയാണ് തുടരുന്നത്.

എന്നാൽ മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.

88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

പാലിയേക്കര ടോള്‍ വിലക്ക് തുടരും

പാലിയേക്കര ടോള്‍ വിലക്ക് തുടരും കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം

കാജൽ അഗർവാൾ വാഹനാപകടത്തിൽ മരണപ്പെട്ടു; പ്രതികരിച്ച് താരം ചെന്നൈ: പ്രമുഖ ദക്ഷിണേന്ത്യൻ സിനിമാ...

Related Articles

Popular Categories

spot_imgspot_img