web analytics

യുകെയിലെ നഴ്സുമാർക്കെതിരായ ആക്രമണങ്ങൾ ചെറുക്കാൻ കിടിലൻ ആശയവുമായി ലണ്ടനിലെ ഈ ആശുപത്രി; ഇനി ഒരു ബട്ടൺ അമർത്തുകയേ വേണ്ടൂ..!

അടുത്തകാലത്ത് നേഴ്സുമാർക്ക് എതിരെയും യുകെയിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ അടുത്തിടെയാണ് ഡ്യൂട്ടിക്കിടെ മലയാളി നേഴ്സ് ആക്രമണത്തിനിരയായത്. ഇത്തരം സാഹചര്യങ്ങൾ പതിവായതോടെ വ്യത്യസ്തമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടനിലെ ഈ ആശുപത്രി.

നഴ്സുമാർക്ക് എതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനായി ലണ്ടനിലെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്സുമാര്‍ ബോഡി ക്യാമറ ധരിക്കാന്‍ തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

അക്രമാസക്തവും പ്രകോപനപരവുമായ സമീപനം രോഗികളില്‍ നിന്നും ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്നത് വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍ എച്ച് എസ് ട്രസ്റ്റ് ആണ് ഇത്തരമൊരു നടപടിക്ക് മുതിർന്നത്.

തൊഴിലിടത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍ നല്‍കിയതെന്ന് ആശുപത്രിയുടെ സുരക്ഷാ വിഭാഗം മേധാവി അറിയിച്ചു.

വളരെ ചെറിയ ഈ ക്യാമറകള്‍ നഴ്സുമാരുടെ യൂണിഫോമിലെ മുന്‍ഭാഗത്തെ പോക്കറ്റിലായിരിക്കും ഘടിപ്പിക്കുക. ഈ ക്യാമറയുടെ സ്വിച്ചിൽ ഒറ്റത്തവണ അമര്‍ത്തുക മാത്രം ചെയ്ത് ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. അല്ലാത്ത സമയങ്ങളില്‍ ഇവ സ്ലീപ്‌ മോഡിലായിരിക്കും.

2024 ല്‍ ഈ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ ജീവനക്കാര്‍ക്കെതിരെ 2,834 കൈയ്യേറ്റ ശ്രമങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ 91 ശതമാനവും അക്രമാസക്തവും പ്രകോപന പരവുമായിരുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ബോഡി ക്യാമറ ഉപയോഗിക്കുക വഴി ലക്ഷ്യമിടുന്നതെന്നും മേധാവി പറഞ്ഞു.

സെയിന്റ് പാങ്ക്രാസ് ഹോസ്പിറ്റലിലെ മേരി റാന്‍കിന്‍ യൂണിറ്റിലും, റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ബാര്‍ണെറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ അടിയന്തിര ചികിത്സാ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന നഴ്സുമാര്‍ ആയിരിക്കും പ്രധാനമായും ഈ ക്യാമറകള്‍ ഉപയോഗിക്കുക. നേഴ്സുമാർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് വളരെയേറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img