ദുരിതാശ്വാസനിധിയുടെ ദുരുപയോഗം : വാദം ഓഗസ്റ്റ് ഏഴിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹര്‍ജിയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ലോകായുക്ത ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

കേസിന്റെ സാധുത സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഒരു വര്‍ഷം മുന്‍പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട നടപടി ചോദ്യംചെയ്ത് ഹര്‍ജിക്കാരന്‍ ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ജൂലൈ 18 ന് വാദം കേള്‍ക്കാനിരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ഹര്‍ജി പരിഗണിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാരചടങ്ങില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് പങ്കെടുക്കേണ്ടതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നു ആര്‍.എസ്.ശശികുമാര്‍ ലോകായുക്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ലോകായുക്തയെ അറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നിയമിതനാകുന്നതോടെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവര്‍ അടങ്ങുന്ന ഫുള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

Other news

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി പ്ര​മു​ഖ​ർ; ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ 11 വ​രെ...

ഒഎൽഎക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ…

കൽപ്പറ്റ: പ്രമുഖ ഓൺലൈൻ വ്യാപാര ആപ്ലിക്കേഷനായ ഒഎൽഎക്സ് വഴി തട്ടിപ്പ് നടത്തിയ...

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ...

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

Related Articles

Popular Categories

spot_imgspot_img