ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ. എഫ്ബിഐ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായ കഷ് പട്ടേൽ മികച്ച അഭിഭാഷകനാണ്.
38000 ജീവനക്കാരുള്ള, 11 ബില്യൻ ഡോളർ വാർഷിക ചെലവുള്ള അന്വേഷണ ഏജൻസിയാണ് എഫ്ബിഐ. കാനഡ വഴി യുഎസിലേക്കു കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് കഷിന്റേത്.
സഹോദരി, പങ്കാളി അലക്സിസ് വിൽക്കിൻസ് എന്നിവർക്കൊപ്പമാണ് ചടങ്ങിൽ കഷ് പട്ടേൽ എത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് കഷ് പട്ടേൽ പറഞ്ഞു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് നന്ദി പറയുന്നു.
സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് യുഎസ് നൽകുന്ന അവസരങ്ങളുടെ തെളിവാണെന്നും കഷ് പട്ടേൽ പറഞ്ഞു. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ.