മ​ന​സ് അ​ർ​പ്പി​ച്ചാ​ണോ പോ​ലീ​സ് ഈ കേ​സ് എടു​ത്ത​ത്; പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ പോലീസിന് തിരിച്ചടി; വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ റി​ട്ട. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സംഭവത്തിൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ഇത്തരം സംഭവങ്ങൾ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യോ​ടു​ള്ള വി​ശ്വാ​സ്യ​ത ന​ഷ്ട​മാ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽപര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. മ​ന​സ് അ​ർ​പ്പി​ച്ചാ​ണോ പോ​ലീ​സ് ഈ കേ​സ് എടു​ത്ത​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ഒ​രു പാ​ര​തി കി​ട്ടി​യാ​ൽ ആ ​പ​രാ​തി​യി​ൽ ഒ​രാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​യാ​ളു​ടെ പേ​ര് എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തേണ്ടത്. അ​ല്ലാ​തെ ഒ​രാ​ളു​ടെ പേ​ര് കി​ട്ടി​യാ​ൽ അ​പ്പോ​ൾ ത​ന്നെ എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സാ​ഹ​ച​ര്യ​വും നി​ജ​സ്ഥി​തി​യും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഹൈക്കോ​ട​തി ചോ​ദി​ച്ചു.

ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടിയിട്ടുണ്ട്. ചൊ​വ്വാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പാ​തി​വി​ല​യ്ക്ക് ലാ​പ്ടോ​പ്, സ്കൂ​ട്ട​ർ അ​ട​ക്ക​മു​ള്ള​വ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ​തു സം​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ​ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യരെ മൂ​ന്നാം പ്ര​തി​യാ​ക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

അ​ങ്ങാ​ടി​പ്പു​റ​ത്തെ കെ​എ​സ്എ​സ് പ്ര​സി​ഡ​ൻറ് ഡാ​നി​മോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​ർ ഒ​ന്നാം പ്ര​തി​യും നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന​ന്തു കൃ​ഷ്ണ​ൻ ര​ണ്ടാം പ്ര​തി​യു​മാ​ണ്.

കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യാ​ണ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

Other news

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

Related Articles

Popular Categories

spot_imgspot_img