web analytics

ഉറക്കം കെടുത്തൽ കേസ്, പ്രതി പൂവന്‍ കോഴി;  രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ

പത്തനംതിട്ട: അടൂരില്‍ പൂവന്‍ കോഴി ‘പ്രതി’യായ കേസ് രമ്യമായി പരിഹരിച്ച് ആര്‍.ഡി.ഒ. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണനാണ് പരാതിയുമായി ആർ.ഡി.ഒയെ സമീപിച്ചത്. 

 അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ പൂവൻകോഴിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

പുലര്‍ച്ചെ മൂന്നിന് പൂവന്‍ കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സ്വര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയത്. 

തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍.ഡി.ഒ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ആർ ഡി ഒ യ്ക്ക് ബോധ്യപ്പെട്ടു.

ഇതിന് പരിഹാരമായി അനില്‍ കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് മാറ്റാനാണ് അടൂര്‍ ആര്‍.ഡി.ഒ ബി. രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. 

കോഴിക്കൂട് വീടിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ

പാചകവാതകത്തിന് വില കുറയും; അമേരിക്കയുമായി  കരാറിൽ ഒപ്പുവെച്ച് ഇന്ത്യ പാചകവാതകമായ എൽപിജി ഇനി...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img