ആലുവ പുഴ 780 മീറ്റർ നീന്തി കടന്ന് 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ

വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സജി വാളശ്ശേരിൽ സാറിന്റെ ശിക്ഷണത്തിൽ സൗജന്യമായി നീന്തൽ പരിശീലനം നടത്തുകയും ചെയ്ത 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള 35 പഠിതാക്കൾ ഇന്ന് ആലുവ പുഴ 780 മീറ്റർ നീന്തി കടന്നു. തുടർന്ന് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും എഴുതുകാരനുമായ ശ്രീ സിറാജ് റെസ ഉദ്ഘടനം ചെയ്തു സംസാരിച്ചു.

ഇനി ഒരു മുങ്ങി മരണം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പതിനാറു കൊല്ലമായി സൗജന്യമായി നീന്തൽ പഠനം നടത്തി വരുന്ന ക്ലബ്‌ ആണ് ആലുവ ദേശം കടവിൽ സ്ഥിതി ചെയ്യുന്ന വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്‌. നാളിതുവരെയും 12,000 ആളുകളെ നീന്തൽ പഠിപ്പിക്കാൻ ക്ലബ്‌ ന് കഴിഞ്ഞു.

യാധൊരു ഫീസോ ദക്ഷിണയോ മറ്റു പ്രതിഫലമോ മേടിക്കാതെ ആണ് ക്ലബ്‌ പ്രവർത്തിച്ചു വരുന്നത്. എല്ലാ വർഷവും നവംബർ 1 മുതൽ മെയ്‌ 31 വരെ ആണ് ക്ലാസുകൾ നടത്തപെടുന്നത്. നീന്തൽ പരിശീലനം കൊടുക്കുകയും അതിനു ഒടുവിൽ 780 മീറ്റർ പുഴ നീന്തിക്കുകയും ആണ് ക്ലബ്‌ ചെയ്തു വരുന്നത്. പുഴ നീന്തി കടന്നതിനു ശേഷവും ക്ലബ്ബിൽ പരിശീലനം നടത്താവുന്നതാണ്. നീന്തൽ കൂടാതെ കയാക്കിങ് പരിശീലനവും ക്ലബ്‌ നൽകി വരുന്നു. ഭിന്നശേഷിക്കാർക്കും ക്ലബ്‌ പരിശീലനം നൽകി വരുന്നുണ്ട്.

ഇത്തരത്തിൽ ക്ലബ്ബിൽ പരിശീലനം ചെയ്തു വന്ന 35 പഠിതാക്കൾ ഇന്ന് പുഴ നീന്തി കടന്നു. 12 കുട്ടികളും 23 മുതിർന്നവരും ആണ് ഇന്ന് പുഴ നീന്തി കടന്നത്. ഏറ്റവുംപ്രായം കുറഞ്ഞ ആരവ് ആനന്ദ്(8 വയസ്സ് ) മുതൽ 70 വയസ്സുള്ള അബ്ദുൽ അസിസ് വരെയുള്ള പഠിതാക്കൾ ഇവരിൽ ഉൾപെടും. ഒരു വീട്ടിലെ അച്ഛനും മക്കളും അടക്കം മുന്ന് പേര് ഇന്ന് ഒരുമിച്ചു പുഴ നീന്തി എന്ന വെത്യസ്തതും ഇന്നത്തെ നീന്തലിൽ ഉണ്ട്. രാവിലെ 6.30 ന് ആലുവ മണ്ഡപം കടവിൽ നിന്നും തുടങ്ങിയ നീന്തൽ 7 മണിയോട് കൂടി ആലുവ ദേശം കടവിൽ അവസാനിച്ചു.

ഇന്ന് പുഴ നീന്തി കടന്ന പഠിതാക്കൾ.

ആരവ് ആനന്ദ് (8)
ആരാധ്യ സൗരഭ് (9)
അരുൺ ആർ (9)
അതുൽ കൃഷ്ണ (10)
ഫാത്തിമ ജുമാന (10)
ആദം സ്റ്റീഫൻ ഡാനി (11)
അൽഫിയ മേരി വിനോജ് (11)
ആഷ്വിൻ കെ വി (11)
അക്ഷര സൗരഭ് (12)
ആഗ്നേൽ മേരി ഡാനി (13)
ദിൽന ഫാത്തിമ (14)
ജൂനിത വി എ (29)
Dr നിഷ ആർ നായർ (31)
സന്ധ്യ അജിത് (52)
നിഹാദ് നബീൽ (16)
ബാദുഷ ബാബു (23)
അഭയ് കെ ബി (24)
പെട്രോസ് എം (25)
സുനിഷ് കെ എ (25)
എബിൻ ഇ വി (27)
പവൻ തോമസ് (29)
എസ് എസ് ദേവ് (29)
അസ്ഫൽ അലി (32)
അൽത്താഫ് ഹുസൈൻ (32)
നിയാസ് പി കെ (32)
ഷിഹാബുദീൻ പി എൻ (32)
സന്തോഷ്‌ ശങ്കർ (34)
വിഷ്ണു വിനയൻ (35)
സജിത്ത് ടി എസ് (36)
നിബിൻ കെ സി (39)
വിനോദ് കെ പി (42)
സൗരഭ് സി സി (44)
ഷിബു അബ്ദുൽ റഹ്മാൻ (49)
അബ്ദുൽ അസിസ് (70)

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

‘യന്തിരൻ’ സിനിമ കോപ്പിയടി ; സംവിധായകൻ ശങ്കറിൻറെ 10.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

പ്രശസ്തമായ യന്തിരൻ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽകാലികമായി...

മൂന്നാറിൽ വഴക്കിനിടെ ഭാര്യയുടെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

മൂന്നാറിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട്...

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടയ്ക്ക് ഹൃദയാഘാതം: പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ...

ഒറ്റ നോട്ടത്തിൽ ചീര കൃഷി ; രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് വാറ്റും വൈനും; സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട

തിരുവനന്തപുരം: വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വൻ ചാരായവേട്ട. വിൽപ്പനയ്ക്കായി ശേഖരിച്ച്...

കുതിപ്പിന് ശേഷം അൽപ്പം വിശ്രമം.. സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ വീണ്ടും റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ...

Related Articles

Popular Categories

spot_imgspot_img