web analytics

ചിപ്സ് നിലത്ത് വീണു, അതിനാണ്…ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്

ലണ്ടൻ: ലണ്ടൻ സ്റ്റാൻസ്‌റ്റെഡിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള ഈസിജെറ്റ് വിമാനത്തിൽ യാത്രക്കാരുടെ കൂട്ടത്തല്ല്. 

ലഘുഭക്ഷണം നിലത്ത് വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. 

മോശം കാലാവസ്ഥ കാരണം വിമാനം രണ്ടു മണിക്കൂർ വൈകിയിരുന്നു. ഇതേ തുടർന്ന് യാത്രക്കാർക്കിടയിൽ അസ്വസ്ഥത നിലനിന്നിരുന്നു. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പുറത്തു വന്ന വിഡിയോയിൽ, ഒരാൾ സഹയാത്രികനെ മർദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം.  പിന്നീട് അയാളുടെ നെഞ്ചിൽ ബലമായി തള്ളി. ഇത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അയാൾ തട്ടിമാറ്റി.

സംഭവം ഗുരുതരമായതിനെ തുടർന്ന്, പുറപ്പെടുന്നതിന് മുൻപ് പൊലീസ് വിമാനത്തിൽ എത്തുകയും ഇരു യാത്രക്കാരെയും  താക്കീത് ചെയ്യുകയും ചെയ്തു എന്ന് ഈസിജെറ്റ് അധികൃതർ പറഞ്ഞു.  

ഒരു യാത്രക്കാരൻ ചിപ്‌സും മറ്റ് ലഘുഭക്ഷണങ്ങളും നിലത്തിട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തതിന് മറ്റുള്ളവർ പരിഹസിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്സാക്ഷികൾ  പറയുന്നു.

വിമാന ജീവനക്കാർ ഉടൻ ഇടപെട്ട് സ്ഥലം ശാന്തമാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ  ഉറപ്പാക്കിയെന്നും  ഈസിജെറ്റ്  അറിയിച്ചു. 

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി

സ്ത്രീശാക്തീകരണത്തിന് പുതിയ പദ്ധതി; ഇ-ഓട്ടോയ്ക്ക് ഒരു ലക്ഷം സബ്സിഡി തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

മൂക്കടപ്പിക്കുന്ന ദുർഗന്ധം പരന്നതോടെ തിരച്ചിലായി; പൊട്ടക്കിണറ്റിലേക്ക് അന്വേഷണം എത്തിയതോടെ പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം

പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം അവണൂരിൽ...

Related Articles

Popular Categories

spot_imgspot_img