web analytics

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപി.

കൊടുങ്ങല്ലൂർ- കോട്ടപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന രാമപ്രിയ എന്ന ബസിലാണ് സുരേഷ്ഗോപി യാത്ര ചെയ്യാനെത്തിയത്.

കോട്ടപ്പുറം പളളിയിലേക്കായിരുന്നു കേന്ദ്ര മന്ത്രിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽ ദാനത്തിനാണ് സുരേഷ്ഗോപി എത്തിയത്.

കുട്ടിക്കാലം തൊട്ട് വാഹനങ്ങളെ ഇഷ്ടപ്പെട്ട അനന്തലക്ഷ്മി തൃശൂരിലെ ബസ് ജീവനക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും സൂപ്പ‌ർതാരമാണ്.

എം കോം പഠനത്തോടൊപ്പമാണ് ബസിലെ കണ്ടക്ടർ ജോലി ചെയ്യുന്നത്. തന്റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അനന്തലക്ഷ്മി പറഞ്ഞു.

ആദ്യം ബസിന്റെ ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്.

ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ട് ധരിച്ച് കണ്ടക്ടറായി.

പഠിക്കാൻ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി നോക്കുന്നത്.

ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ഇനിയുള്ള ആഗ്രഹം.

നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അനന്തലക്ഷ്മിയുടെ മാതാവ്. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരങ്ങളാണ്.

സ്വന്തം കാലിൽ നിന്ന് കാര്യങ്ങളെല്ലാം അനന്തലക്ഷ്മി നോക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പിതാവ് ഷൈൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ...

550 രൂപക്ക് പോസ്റ്റ്‌ ഓഫീസ് വഴി 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്

ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (IPPB) ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ സമഗ്രമായ...

2000 കോടി തട്ടിപ്പ്: 24 ന്യൂസ് ചാനല്‍ ചെയർമാൻ ഒന്നാം പ്രതി കേസിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്

കൊച്ചി: 24 ന്യൂസ് ചാനൽ ചെയർമാൻ മുഹമ്മദ് ആലുങ്ങലിനെതിരെ 2000 കോടി...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

Related Articles

Popular Categories

spot_imgspot_img