‘കൈ’മലർത്തി, ജനം ‘ചൂല’ഴിച്ചു, ഇന്ദ്രപ്രസ്ഥത്തിൽ ഇനി ‘താമര’ക്കാലം

ഡൽഹി: നീണ്ട 27 വർഷത്തെ ഇടവേളക്കുശേഷമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഭരണം തിരികെ പിടിച്ച് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തിൽ നടന്ന കൃത്യമായ നീക്കവും മദ്യനയ അഴിമതിയിൽ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാർട്ടിയുടെ നിലനിൽപ്പിനെ തകർത്ത ഘടകങ്ങൾ. ആംആദ്മ പാർട്ടിയെ കടത്തി വെട്ടുന്ന തരത്തിലുള്ള ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചും, മധ്യവർഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്ക് വിജയം കൈവരിക്കാനുള്ള മൂത്തകൂട്ടുകളായി മാറി.

രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഡൽഹി ഭരണവും ഇനി സ്വന്തം. ലോക് സഭ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റും നേടിയത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നല്ല തുടക്കമായി ബിജെപി കണ്ടു. ആംആദ്മി പാർട്ടിക്കെതിരായി അഴിമതി ആരോപണം ഒരു വശത്ത് ശക്തമാക്കി , മറുവശത്ത് ആംആദ്മി പാർട്ടിയെ വെല്ലുന്ന ജനപ്രിയ പദ്ധതികളും ബിജെപി പ്രഖ്യാപിച്ചു.

മൂന്ന് പ്രകടന പത്രികകളിലായി അടിസ്ഥാന വർഗ്ഗങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഡൽഹിയിൽ ആംആദ്മി പാർട്ടി പ്രഖ്യാപിച്ച 2100 രൂപ പ്രതിമാസ സഹായത്തെ 2500 രൂപയാക്കി ബിജെപി ഉയർത്തി കാണിച്ചു. ബിജെപി വന്നാൽ നിലവിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന പ്രചാരണത്തെ മറികടക്കാൻ പദ്ധതികൾ നിലനിർത്തുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി തന്നെ നടത്തി. കോളനികൾക്ക് ഉടമസ്ഥാവകാശവും പാർട്ടി വാഗ്ദാനം ചെയ്തു.

പത്ത് ലക്ഷം വരെ നികുതിയിളവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 12 ലക്ഷം രൂപക്ക് ആദായ ഇളവ് നൽകി. പ്രചാരണം തീരുന്നതിന് തൊട്ട് മുൻപ് പത്രപരസ്യം നൽകി പ്രഖ്യാപനം എല്ലായിടവും എത്തിക്കുകയും ചെയ്തു. മോദിയും അമിത്ഷായും നിറഞ്ഞു നിന്ന പ്രചാരണത്തിൽ ഡൽഹിയിൽ സ്വാധീനമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയേയുമൊക്കെ ഇറക്കി വോട്ടുകൾ ഉറപ്പിച്ചിരുന്നു. ഇത്തരം കൃത്യതയോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമെന്നോണം വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ബിജെപി.

spot_imgspot_img
spot_imgspot_img

Latest news

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

Other news

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; 18 കാരിയെ അച്ഛൻ തല്ലിക്കൊന്നു

ബെംഗളൂരു: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. കർണാടക ബീദറിലാണ്...

പതുങ്ങി നിന്നത് കുതിച്ചു ചാടാൻ… വീണ്ടും ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. 120 രൂപയാണ്...

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി...

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ലി​രു​ന്ന് വ​ള​ർ​ത്തി​യതാണ്… ഫം​ഗ​സ്ബാ​ധയേറ്റ് മ​ര​ച്ചീ​നി; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ച​ട​യ​മം​ഗ​ലം: മ​ര​ച്ചീ​നിക്ക് ഫം​ഗ​സ്ബാ​ധ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന്​ ച​ട​യ​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ....

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

Related Articles

Popular Categories

spot_imgspot_img