യു കെയിൽ മലയാളി യുവാവിന് അപ്രതീക്ഷിത വേർപാട്. സ്കോട്ട്ലൻഡ് മലയാളിയായ നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരിയാണ് കുഴഞ്ഞുവീണു മരിച്ചത്. ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് സംഭവം. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ ജീവിക്കുന്ന 36 കാരനായ മനീഷിന്റെ മരണം വിശ്വസിക്കാനാവാതെ നിൽക്കുകയാണ് എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലെ മലയാളി കുടുംബങ്ങള്‍. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ വളറ്‍൪റ് സജീവമായി നിന്നിരുന്ന യുവാവായിരുന്നു മനീഷ്.
ഒരു മാസം മുൻപാണ് പുതിയ വീട് വാങ്ങിയത്. സന്തോഷത്തിന്റെ തിരി അണയും മുന്‍പേ എത്തിയ ദുരന്തം താങ്ങാനാവാതെ തേങ്ങുന്ന മനീഷിന്റെ പത്‌നി ദിവ്യയെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണ് മലയാളി സമൂഹം ഒന്നടങ്കം. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡില്‍ ജോലി ചെയ്തിരുന്ന മനീഷ് പിന്നീട നാറ്റ്വെസ്‌റ് ബാങ്കിൽ ജോലിക്കു കയറിയിരുന്നു.
പാലക്കാട് ഷൊര്‍ണൂരിന് അടുത്തുള്ള ആറ്റൂരിലെ പ്രശസ്തമായ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍. അമ്മ നളിനി മുരളീധരന്‍. ഏക സഹോദരന്‍ അഭിലാഷ്. പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. മനീഷിന്റെ വേർപാടിൽ ന്യൂസ് 4 മീഡിയ അനുശോചനം അറിയിക്കുന്നു.