web analytics

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ന​ന്തു​കൃ​ഷ്ണ​ൻ വാ​ങ്ങി​ക്കൂ​ട്ടി​യ​ത് കോ​ടി​ക​ളു​ടെ ഭൂ​സ്വ​ത്തെന്ന് റിപ്പോർട്ട്.

അ​ന​ന്തു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും മു​ട്ട​ത്തും ഏ​ഴാം മൈ​ലി​ലും ശ​ങ്ക​ര​പ്പ​ള്ളി​യി​ലും പാ​ലാ​യി​ലു​മാ​ണ് ഭൂ​മി വാ​ങ്ങി​ കൂട്ടിയത്. സെ​ന്‍റി​ന്​ ഒ​ന്ന​ര ല​ക്ഷം മു​ത​ൽ 4,80,000 രൂ​പ വ​രെ വി​ല വ​രു​ന്ന ഭൂ​മി​യാ​ണ് ഇയാൾ വാ​ങ്ങി​യ​ത്.

മു​ട്ടം ശ​ങ്ക​ര​പ്പ​ള്ളി​ക്ക്​ സ​മീ​പം 17.5 സെ​ന്‍റ്​ വാ​ങ്ങി​യ​ത് 84,00,000 രൂ​പ​യ്ക്കാ​ണ്. ഇ​തി​ന് സ​മീ​പം ത​ന്നെ ഫു​ട്ബാ​ൾ ട​ർ​ഫ് പ​ണി​യാ​നും സ്ഥ​ലം നോ​ക്കി​യി​രു​ന്നു എന്നാണ് വിവരം.

ഏ​ഴാം​മൈ​ലി​ൽ 3,50,000 രൂ​പ വീ​തം ന​ൽ​കി​ 12 സെ​ന്‍റ്​ സ്ഥ​ലമാണ് വാ​ങ്ങി​യ​ത്. മ​റ്റ് പ​ല​യി​ട​ത്തും ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ഭൂ​മി​ക്ക്​ അ​ഡ്വാ​ൻ​സ്​ ന​ൽ​കു​ക​യും ക​രാ​റാ​ക്കു​ക​യും ചെ​യ്​​ത​താ​യും വിവരമുണ്ട്.

ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന നിരവധി വാ​ഹ​ന​ങ്ങ​ളും ചു​രു​ങ്ങി​യ കാ​ല​ത്തി​ന​കം അ​ന​ന്തു വാ​ങ്ങി​ക്കൂ​ട്ടി. 1.25 ല​ക്ഷം വി​ല​യു​ള്ള സ്കൂ​ട്ട​റി​ന്​ അ​പേ​ക്ഷി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് 60,000 രൂ​പ​ക്ക് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ഇയാളുടെ വാ​ഗ്ദാ​നം.

60,000 രൂ​പ വ​ൻ ക​മ്പ​നി​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് ആ​യി സ്കൂ​ട്ട​ർ ക​മ്പ​നി​ക്ക് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു അ​ന​ന്തു പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തേ വ്യ​വ​സ്ഥ​യി​ൽ 60,000 വി​ല​വ​രു​ന്ന ലാ​പ്ടോ​പ് 30,000 നും 50,000 ​വി​ല വ​രു​ന്ന​ത് 25,000 നും ​​ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഭൂരിഭാഗം അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് 60,000 വാ​ങ്ങി​യ​ത​ല്ലാ​തെ സ്കൂ​ട്ട​ർ ന​ൽ​കി​യി​ല്ല. ഇ​തേ രീ​തി​യി​ൽ ത​യ്യ​ൽ മെ​ഷീ​ൻ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, രാ​സ​വ​ളം എ​ന്നി​വ ന​ൽ​കാ​നും പ​ദ്ധ​തി​യി​ട്ടു.

ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നും വി​ഹി​തം വാ​ങ്ങി​യ​ശേ​ഷം ക​മ്പ​നി​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി അ​ത്ത​ര​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫ​ണ്ട് കി​ട്ടി​യെ​ങ്കി​ലും പി​ന്നീ​ട് കി​ട്ടി​യി​ല്ല.

അ​ന​ന്തു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ സം​ഘ​ത്തി​ൽ​നി​ന്ന്​ പി​ണ​ങ്ങി പി​രി​ഞ്ഞി​രു​ന്നു. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഉ​ന്ന​ത​നും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

13,336 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ 45,876 ത​യ്യ​ൽ മെ​ഷീ​ൻ 26,470 ലാ​പ്ടോ​പ് 15,085 സ്കൂ​ൾ കി​റ്റ് 6300 ഹൈ​ടെ​ക് കോ​ഴി​ക്കൂ​ട്, 2130 തേ​നീ​ച്ച​പ്പെ​ട്ടി 937 വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ 18,000ത്തി​ൽ അ​ധി​കം ക​ർ​ഷ​ക​ർ​ക്ക് മൂ​ന്ന്​ ഘ​ട്ട​മാ​യി 21,000 ട​ൺ ജൈ​വ​വ​ളം എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യെ​ന്നാ​ണ് അനന്തു പ​റ​യു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ്...

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്...

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കസ്റ്റംസ്

ആഡംബര കാർ കടത്ത്: മുഖ്യ ആസൂത്രകൻ ഭൂട്ടാൻ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച്...

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി കരയോട് ചേർന്ന് നിൽക്കും

പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കായലിന് നടുവിലെ ദ്വീപ് ഇനി...

Related Articles

Popular Categories

spot_imgspot_img