കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന താരിഫ് യു.കെ.യെയും ബാധിക്കുമെന്ന് പഠനങ്ങൾ. വൈറ്റ് ഹൗസിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ പ്രത്യാഘതങ്ങൾ യു.കെ.സമ്പദ് വ്യവസ്ഥയിൽ പ്രത്യാഘാതങ്ങളുണ്ടാക്കും.
പണപ്പെരുപ്പം, ആഗോള വ്യാപാര മേഖലയിൽ തിരിച്ചടികൾ, സാമ്പത്തിക മാന്ദ്യം , വിലക്കയറ്റം എന്നിവ യു.കെ.യുടെ സമ്പദ് വ്യവസ്ഥയ്ക്ക് നേരിടേണ്ടുവരും. ലോകമെമ്പാടുമുള്ള ചലനങ്ങൾ തുറന്ന സമ്പദ് വ്യവസ്ഥയുള്ള മുഴുവൻ രാജ്യങ്ങളേയും ബാധിക്കും.
യു.കെ.യിിലെ വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിയവരേയും ഇത് കാര്യമായി ബാധിച്ചേക്കും. ട്രംപിന്റെ നയങ്ങൾ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മറികടക്കുക യു.കെ.യ്ക്ക് എളുപ്പമാകില്ല. യു.എസ്.ലേയ്ക്ക് യു.കെ.യ്ക്ക് ബാങ്കിങ്ങ് , കൺസൾട്ടിങ്ങ് മേഖലയിലാണ് ഏറെയും കയറ്റുമതികൾ നടക്കുന്നത്.