ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ.

ഇ​ടു​ക്കി മു​ൻ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി രാഹുൽ, മു​ൻ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എന്നിവരു​ൾ​പ്പെ​ടെ പ​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആണ് വി​ചാ​ര​ണ ചെയ്യുന്നത്.

ക​ണ്ണം​പ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രു​ൺ സ​ജി​യെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ത്.

2022 സെ​പ്റ്റം​ബ​ർ 20 നാണ് സം​ഭ​വം നടന്നത്. ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സി​സി​എ​ഫ് നീ​തു ല​ക്ഷ്മി അ​ന്വേ​ഷ​ണം ന​ട​ത്തിയിരുന്നു. കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും പി​ടി​ച്ചെ​ടു​ത്ത മാം​സം വ​ന്യ​ജീ​വി​യു​ടേ​ത​ല്ല​ന്നും ക​ണ്ടെ​ത്തിയിരുന്നു.

ഇ​തോ​ടെ മു​ൻ ഇ​ടു​ക്കി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി രാ​ഹു​ൽ, കി​ഴു​കാ​നം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി ​അ​നി​ൽ കു​മാ​ർ ഉ​ൾപ്പെടെ ഒ​ൻ​പ​തു ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തിരുന്നു.

സ​രു​ണി​ന്‍റെ പ​രാ​തി​യി​ൽ 13 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ക്കുകയായിരുന്നു.

സ​രു​ൺ സ​ജി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​ക്കേ​സ് വ​നം വ​കു​പ്പു പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

കേ​സി​ൽ ബി ​രാ​ഹു​ൽ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും അ​റ​സ്റ്റി​ലാ​കു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ടി വ​രി​ക​യും ചെ​യ്തിതിരുന്നു. ഒടുവിൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടു.

സ​രു​ൺ സ​ജി​യു​ടെ കു​ടും​ബ​വും ഉ​ള്ളാ​ട മ​ഹാ​സ​ഭ​യും ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ പൊ​ലീ​സ് കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി.

2024 ജ​നു​വ​രി​യി​ലാണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി പൊ​ലീ​സ് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ പ്ര​തി​ക​ളു​ടെ സ്വാ​ധീ​നം മൂ​ലം ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. അധികം വൈകാതെ പൊ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഖത്തറിൽ ഇസ്രയേൽ ആക്രമണം

ഖത്തറിൽ ഇസ്രയേൽ ആക്രമണം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്....

നടി ഗ്രേസ് ആന്റണി വിവാഹിതയായി

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്...

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img