യു.കെ.യിൽ എസ്സെക്സിൽ ആൺകുട്ടിയും പെൺകുട്ടിയും കാറിടിച്ച് മരിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി.
ബാസിൽഡണിനടുത്തുള്ള പിറ്റ്‌സിയയിലെ വാൾതാംസ് പ്ലേസിലാണ് വാഹനാപകടം ഉണ്ടായത്. Children die in car accident in the UK
പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ കുതിച്ചെത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധയാണ് വാഹനാപകടത്തിന് കാരണമായത്. അപകടത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീയും പുരുഷനും രക്ഷാ പ്രവർത്തനം നടത്താൻ ശ്രമിക്കാതെ വാഹനം ഓടിച്ചു പോയി.
പിന്നാലെ ഇവരെ പോലീസ് അറസ്റ്റ്’ ചെയ്തു. അപകടത്തിൻ്റെ വിശദ വിവരങ്ങൾ അറിയാൻ പ്രദേശത്തെ നിരീക്ഷണ ക്യാമറകളും കാറിന്റെ ഡാഷ് ക്യാം ഫൂട്ടേജും പോലീസ് പരിശോധിക്കുകയാണ്.