നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റ്: സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണ് കോടതി വിധിച്ചു. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാന്‍ കോടതി വിസമ്മതിച്ചു. നിയമനം ലഭിക്കാത്തവര്‍ക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതി നടപടിക്കെതിരെ നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് 2017-ല്‍ ആദ്യം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പട്ടിക എന്നായിരുനു വ്യക്തമാക്കിയത്. പൊതുവിഭാഗത്തിന് 50 ശതമാനവും, പട്ടിക ജാതി പട്ടിക വിഭാഗത്തിന് 40 ശതമാനമാണ് എഴുത്ത് പരീക്ഷയ്ക്ക് കട്ട് ഓഫ് നിശ്ചയിച്ചത്. അഭിമുഖത്തിന് കട്ട് ഓഫ് മാര്‍ക്ക് വച്ചിരുന്നില്ല. എന്നാല്‍ പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിമുഖത്തിന് കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തി. ഈ നടപടി ചട്ടവിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ച് വിധിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി; അടിച്ചത് ആളുമാറി; പോലീസുകാർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പത്തനംതിട്ടയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ...

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മാനസിക പ്രശ്ന‌ങ്ങളില്ല

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Related Articles

Popular Categories

spot_imgspot_img