നീര നീരാവിയായി; 40,000 ലിറ്റ‍ർ 200 ആയതിന് പിന്നിൽ…എലി ശല്യത്തിന് കാരണമാവുമെന്ന വിചിത്രവാദം ആർക്കു വേണ്ടി

മലപ്പുറം: സംസ്ഥാന സർക്കാർ വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ സംസ്ഥാനത്തെ 12 നീര ഉത്പാദന യൂണിറ്റുകളിൽ പതിനൊന്നും അടച്ചുപൂട്ടി. 2014ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 12 കമ്പനികളിലായി ഉത്പാദിപ്പിച്ചിരുന്നത്

ശേഷിക്കുന്ന വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലനിൽപ്പിനുള്ള പോരാട്ടത്തിലും. ഇവിടെ ഉത്പാദിപ്പിക്കുന്നതാകട്ടെ 200 ലിറ്റർ മാത്രം.

40,000 ലിറ്റ‍ർ. ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ ലഭിക്കാതായതോടെയാണ് പ്രതിസന്ധിയിലായി.

ഇവ കേടുകൂടാതെ സൂക്ഷിക്കാൻ രണ്ടിടങ്ങളിൽ പൊതു ടെട്രാപാക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല.

പല പേരുകളിൽ ഇറങ്ങുന്ന നീര മാർക്കറ്റ് ചെയ്യാനുള്ള എളുപ്പത്തിനായി ഒറ്റ ബ്രാൻഡിൽ ഇറക്കുമെന്ന സർക്കാർ പ്രഖ്യാപനവും ആവിയായി.

ഗുണനിലവാരം ഏകീകരിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. രണ്ടുകോടി ചെലവിൽ സ്ഥാപിച്ച നീര പ്രോസസിംഗ് പ്ലാന്റുകൾ വെറുതെ കിടന്ന് നശിക്കുന്നു.

കമ്പനികൾ ജപ്തി ഭീഷണിയിലാണ് കർഷകരിൽ നിന്ന് 2,500 രൂപ വീതം ഷെയർ പിരിച്ചും ബാങ്ക് ലോണെടുത്തും തുടങ്ങിയ കമ്പനികൾ ജപ്തി ഭീഷണിയിലാണ്.

ബാങ്കുകളിൽ 50 കോടിയോളം രൂപ ഇനിയും തിരിച്ചടവുണ്ട്. കേന്ദ്ര, സംസ്ഥാന സബ്‌സിഡികൾ സമയബന്ധിതമായി ലഭിക്കാതെ വന്നതോടെയാണിത്.

നീര കമ്പനികളുടെ കൺസോർഷ്യം പലതവണ കേന്ദ്ര,​ സംസ്ഥാന സർക്കാരുകളുടെ സഹായം തേടിയെങ്കിലും നടപടിയുണ്ടായില്ല.

നിലനില്പിനായി പോരാട്ടംനീര മാർക്കറ്റ് ചെയ്യാനുള്ള പ്രയാസം മൂലമാണ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉത്പാദനം വെട്ടിക്കുറച്ചത്.

നേരത്തെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തെ ഔട്ട്‌ലെറ്റിൽ ഒരുമാസം 5,​000 കുപ്പി ചെലവായിരുന്നു. ‌200 മില്ലിക്ക് 50 രൂപയാണ് വില.

ഡാമിൽ എലി ശല്യത്തിന് കാരണമാവുമെന്ന വിചിത്രവാദം ചൂണ്ടിക്കാട്ടി വിൽപ്പന നിരോധിച്ചു. ഐസ്ക്രീം കമ്പനികൾക്ക് വേണ്ടിയായിരുന്നു നടപടിയെന്നാണ് ആക്ഷേപം.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ,​ സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റ് തുടങ്ങാനും മാർക്കറ്റ് വിപുലീകരണത്തിനും സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനിയുടെ ആവശ്യം.

3,000- 4,000 രൂപഒരു തെങ്ങിൽ നിന്ന്നീര ഉത്പാദനത്തിലൂടെപ്രതിവർഷം പ്രതീക്ഷിച്ചിരുന്നത്

spot_imgspot_img
spot_imgspot_img

Latest news

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ...

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റു, വാരിയെല്ല് പൊട്ടി; കായംകുളത്തെ ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത് പ്രസിഡന്റ് അടക്കം അഞ്ചുപേർ പിടിയിൽ

പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട കാസർഗോഡ്: കിണറ്റിലിറങ്ങി നിധി കുഴിച്ചെടുക്കാൻ...

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ്...

നെന്മാറയിൽ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ അയൽവാസി

നെന്മാറ: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്....

Other news

നരഭോജി തന്നെ, കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ…പോസ്റ്റ്മോർട്ടം പൂർത്തിയായി

പഞ്ചാരക്കൊല്ലിയിൽ ചത്ത നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കഴുത്തിനേറ്റ മുറിവാണ് കടുവയുടെ...

ജോലി ചെയ്ത മടുത്തപ്പോൾ അല്പം ഉറങ്ങി; നായയ്ക്ക് വർഷാവസാന ബോണസ് നഷ്ടമായി !

ജോലിയിൽ ഉഴപ്പി കാണിച്ചാൽ ശിക്ഷ കിട്ടുന്നത് സാധാരണ സംഭവമാണ്. അത് മനുഷ്യരുടെ...

യുകെയിൽ മറ്റൊരു മലയാളി കൂടി വിടവാങ്ങി; അരുണിന്‌ പിന്നാലെ മരണത്തിനു കീഴടങ്ങിയത് കട്ടപ്പന എടത്തൊട്ടി സ്വദേശി

യുകെയിൽ മറ്റൊരു ദുഃഖവാർത്തകൂടി മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. സ്റ്റോക്ക് പോർട്ടിലെ ആദ്യകാല മലയാളികളിൽ...

കുവൈറ്റ് രാജകുടുംബത്തിലെ ഇളമുറക്കാരിക്ക് എങ്ങനെ പത്മശ്രീ ലഭിച്ചു? ആരാണ് ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്നറിയേണ്ടേ?

കുവൈറ്റ് സിറ്റി: ഈ വർഷത്തെ പത്മ പരുസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും തിരഞ്ഞത്...

ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ രാജമല അടച്ചിടുമെന്ന് വനംവകുപ്പ്

വരയാടുകളുടെ പ്രജനനം മുൻ നിർത്തി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31...
spot_img

Related Articles

Popular Categories

spot_imgspot_img