ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍. ‘ഡെയ്‌ലി ലിസൺ’ എന്നാണു പുതിയ സംവിധാനത്തിന്റെ പേര്. ഒരു വാർത്താ പോഡ്‌കാസ്റ്റിന് സമാനമാണ് ഈ ഓഡിയോ ഫീച്ചർ. Listen to your favorite news in audio form; Google launches a cool AI feature
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണ് ‘ഡെയ്‌ലി ലിസൺ’. പ്ലേ, പോസ്, റിവൈന്‍ഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകള്‍ ഈ ഓഡിയോ ഫീച്ചറിലുണ്ടാകും
പുതിയ ഫീച്ചർ ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്ത് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകളാണ് ലഭ്യമാക്കുന്നത്. നിലവിൽ അമേരിക്കയിലാണ് ഈ പുത്തൻ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും.