web analytics

ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല; നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമാണെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടയിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി കൊച്ചി മേയർ. പരിപാടിയുമായി ബന്ധപ്പെട്ട് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്ന് കൊച്ചി മേയർ എം.അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമാണെന്നും എം.അനിൽ കുമാർ കൂട്ടിച്ചേർത്തു.

തന്നെ സംഘാടകർ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വിളിച്ചപ്പോൾ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷൻറെ ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ കുറ്റപ്പെടുത്തി.

അതേസമയം അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎ വീണു പരിക്കേറ്റ സംഭവത്തിൽ വേദിയിലെ നിർമാണത്തിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്കൊണ്ട് സംയുക്ത പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നു. താൽക്കാലികമായി നിർമ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകർക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ...

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി ശബരിമല: മകരവിളക്ക്...

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ ‘ചുവപ്പ് കാര്‍ഡ്’ പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ 'ചുവപ്പ് കാര്‍ഡ്' പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍...

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി 28ന്

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി 28ന് പത്തനംതിട്ട: മൂന്നാം...

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ:അതിവേഗ റെയില്‍ പദ്ധതി വിശദീകരിച്ച് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മെട്രോ മാൻ ഇ....

Related Articles

Popular Categories

spot_imgspot_img