web analytics

പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് സാമുവൽ ജെറോം; നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം. യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ എല്ലാ വഴിയും തേടുന്നുണ്ടെന്ന് അറിയാമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ട്. വിഷയത്തിൽ കേന്ദ്രവും ഇടപെടുമെന്ന് സൂചിപ്പിച്ചാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് ഇന്നലെ മാധ്യമങ്ങൾ പുറത്തുവിട്ടത്. ഒരു മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് നിമിഷയുടെ വധശിക്ഷയ്ക്ക് അനുമതി നൽകിയത്. നിമിഷ പ്രിയയുടെ വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെച്ചിരുന്നു.

അതേസമയം നിമിഷ പ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം മാധ്യമങ്ങളോട്പറഞ്ഞു.

2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018ൽ നിമിഷയെ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക പോം വഴി. നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഈ നിർണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ

കോർപ്പറേറ്റ് ജോലി vs കുടുംബം; യുവാവിന്റെ കുറിപ്പ് വൈറൽ ബെംഗളൂരു: കോർപ്പറേറ്റ് ജോലിയിലെ...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

Related Articles

Popular Categories

spot_imgspot_img