ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയം രുചിച്ച് ഇന്ത്യ. 340 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റണ്‍സിന് പുറത്തായി. ഓസീസ് 184 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നില്‍ എത്തി. India loses to Australia in Melbourne Cricket Test
യശസ്വി ജയ്സ്വാള്‍ 84 റണ്‍സെടുത്തും ഋഷഭ് പന്ത് 30 റണ്‍സെടുത്തും പുറത്തായി. യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ക്യാപ്്റ്റന് രോഹിത് ശര്‍മ ഒന്‍പത് റണ്ണെടുത്തും കെ.എല്‍.രാഹുല്‍ പൂജ്യത്തിനും പുറത്തായി.
വിരാട് കോലിക്ക് അഞ്ചു റണ്‍ മാത്രമാണ് നേടാനായത്. രവീന്ദ്ര ജഡേജ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി ( ഒന്ന്) എന്നിവരാണ് ഇന്ത്യൻ ബാറ്റര്‍മാരുടെ സംഭാവന. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് മൂന്നും സ്കോട് ബോളണ്ട് രണ്ടും മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.