web analytics

സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരനു ഗുരുതര പരിക്ക്; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന്റെ കാഴ്ച നഷ്ടമായി. സ്കൂളിൽ നിന്ന് നൽകിയ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ​ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായത്. അപകടത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. Eight-year-old seriously injured after battery given to him by school explodes

സ്വകാര്യ ഭാഗത്തും കൈകൾക്കും പൊള്ളലുണ്ട്. ഉടനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു. മറ്റ് പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കാനായെന്നും കണ്ണിന് സംഭവിച്ച പരിക്ക് ​ഗുരുതരമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. സ്കൂളിൽ നിന്ന് നൽകിയ ആറായിരം രൂപ വിലവരുന്ന റോബോട്ടിക്സ് കിറ്റിൽ ഉണ്ടായിരുന്ന എഎ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img