web analytics

‘സ്ത്രീകളെ കാണാനിടയാകുന്ന ജനാലകൾ വീടുകളിൽ ഉണ്ടാകരുത്, ജോലി ചെയ്യുന്നതും കിണറിൽ നിന്നും വെള്ളമെടുക്കുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലത്തിന് കാരണമാകും’: വിചിത്ര ഉത്തരവുകളുമായി താലിബാൻ

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതു മുതൽ, പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റിനിർത്തുകയാണ്. സ്ത്രീകൾ പൊതുസ്ഥലത്ത് പാടുകയോ കവിതകൾ വായിക്കുകയോ ചെയ്യുന്നത് പോലും താലിബാൻ സർക്കാരിന്റെ ഇസ്ലാലിമിക നിയമത്തിൽ കർശനമായി വിലക്കിയിരുന്നു. Taliban issues strange orders: Houses should not have windows that can see women

എന്നാൽ ഇപ്പോളിതാ വീടുകളും കെട്ടിടങ്ങളും പണിയുമ്പോൾ സ്ത്രീകളെ കാണാനിടയാകുന്ന ജനാലകൾ ഉണ്ടാകരുതെന്ന് ഉത്തരവിട്ട് അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം വീണ്ടും എത്തിയിരിക്കുകയാണ്.

സമീപത്തെ വീടുകൾ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിർമാണമെന്ന് മുനിസിപ്പൽ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകൾക്ക് ഇത്തരം ജാലകങ്ങൾ ഉണ്ടെങ്കിൽ അവ മറയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

മുറ്റം, അടുക്കള, കിണർ തുടങ്ങി സ്ത്രീകൾ സാധാരണയായി ഉപയോഗിക്കാറുളള സ്ഥലങ്ങൾ കാണാൻ കഴിയുന്ന നിലയിലുള്ള ജനാലകൾ പുതിയ കെട്ടിടങ്ങളിൽ ഉണ്ടാകരുതെന്നാണ് താലിബാൻ പ്രസ്താവനയിൽ പറയുന്നത്.

സ്ത്രീകൾ വീടുകൾക്കുള്ളിലും മുറ്റത്തുമെല്ലാം പണിയെടുക്കുന്നതും കിണറിൽ നിന്നും വെള്ളമെടുക്കുന്നതും മറ്റുള്ളവർ കാണുന്നത് അശ്ലീലത്തിന് കാരണമാകും എന്നാണ് താലിബാന്റെ കണ്ടെത്തൽ. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും താലിബാന്റെ ഉത്തരവിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

Related Articles

Popular Categories

spot_imgspot_img