web analytics

റോ​ഡിനായി വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഗൃഹനാഥൻ ജീവനൊടുക്കി; മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ജനകീയ സമരസമിതി

വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡിനായി വി​ട്ടു​​കൊ​ടു​ത്ത ഭൂ​മി​ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ചത്. വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡി​ന് ഇദ്ദേഹം 2023ൽ തൻ്റെ ഭൂ​മി വി​ട്ടു​ന​ൽ​കിയിരുന്നു.

എന്നാൽ പിന്നീട് നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിരുന്നില്ല. ഇതിനിടെ മകളുടെ ​​ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഗിരി. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ നഷ്ടപരിഹാര തുക ലഭിക്കാത്തതിനാൽ അതിന് കഴിഞ്ഞിരുന്നില്ല. അതിൽ മനംനൊന്താണ് ​ഗിരി ജീവനൊടുക്കിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കു​മെ​ന്ന​ അ​ധി​കൃ​ത​ർ നൽകിയ ഉ​റ​പ്പ്​ ലംഘിച്ചതാണ് ഗിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ഇന്ന് വൈകിട്ട് കിളിമാനൂർ സ്പെഷ്യൽ തഹൽസീൽദാർ ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് ജനകീയ സമരസമിതി കിളിമാനൂർ വില്ലേജ് കൺവീനർ ഷിബു കുമാർ പറഞ്ഞു.

അധികൃതർ വാക്കുപാലിക്കാതായതോടെ കടുത്ത പ്രതിന്ധിയിലൂടെയാണ് ഭൂമി വിട്ടുനൽകിയവർ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുക ഉടൻ ലഭിക്കുമെന്ന വിശ്വാസത്തിൽ ഭൂമിയും വീടും ന​ഷ്ട​പ്പെ​ടു​ന്ന പ​ല​രും പ​ലി​ശ​ക്ക്​ ക​ട​മെ​ടു​ത്ത് വ​സ്‌​തു​വും വീ​ടും വാ​ങ്ങാ​ൻ മു​ൻ​കൂ​ർ തു​ക ന​ൽ​കി. ക​രാ​ർ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഇ​ട​പാ​ട് ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ല​രും ക​ട​ക്കെ​ണി​യി​ൽ പെ​ട്ടതായും നാട്ടുകാർ പറയുന്നു.

ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​സ​ങ്ങ​ളോ​ളം അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​രുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ നഷ്ട പരിഹാരം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ വി​ശ​ദാം​ശം പു​റ​ത്തു​വ​ന്നിരുന്നു. കു​റ​ഞ്ഞ തു​ക മാ​ത്ര​മേ ല​ഭി​ക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്.

ന്യായമായതുക നൽകാമെന്ന് ഉറപ്പ് പറഞ്ഞ് അധികൃതർ വഞ്ചിച്ചതായും ഭൂമി വിട്ടു നൽകിയവർ പറഞ്ഞു. ഇതിനെതിരെ പ്രക്ഷോഭവുമായി ജനകീയ സമരസമിതി രംഗത്തിറങ്ങാനിരിക്കെയാണ് ഗിരി ജീവനൊടുക്കിയതെന്നും നാട്ടുകാർ വ്യക്തമാക്കി

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

Related Articles

Popular Categories

spot_imgspot_img