ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ, 47 വയസുകാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. Attempted to stab 47-year-old man in the head with an iron rod while drunk:
കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വച്ചാണ് സംഭവമുണ്ടായത്.
ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇന്നർ റിംഗ് റോഡിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് സംഘട്ടനം നടന്നത്.
ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലാണ്.