ജാ​തിക്ക ചോദിക്കരുത്, തരാനില്ല; പത്രിക്കും പരിപ്പിനും നല്ല വിലയുണ്ട്, പക്ഷെ… വേനലിൽ കൊഴിഞ്ഞത് ജാതിക്കമാത്രമല്ല, കർഷകരുടെ സ്വപനങ്ങളും

കാ​ളി​കാ​വ്: നല്ല വില വന്നപ്പോഴും ജാ​തികർഷകർക്ക് കണ്ണീര് തന്നെ. ക​ഴി​ഞ്ഞ വേ​നൽചൂടിൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ പ​ല​തോ​ട്ട​ങ്ങ​ളി​ലും ജാ​തി​ക്ക കൊ​ഴി​ഞ്ഞു വീ​ണതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇത് വ​ലി​യ തോ​തി​ൽ ഉ​ൽ​പാ​ദ​നം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യെന്നാണ് ക​ർ​ഷ​കർ പറയുന്നത്. ഉ​ത്പാ​ദ​ന​ത്തി​ൽ 20 ശ​ത​മാ​ന​ത്തോ​ളം കു​റ​വുവന്നെന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വി​പ​ണി​ക​ളി​ൽ എ​ത്തു​ന്ന​തി​ൽ ഏ​റി​യ പ​ങ്കും ഉ​ണ​ക്കയാണെങ്കിലും ജ​ലാം​ശം കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണം പറഞ്ഞ് വ​ൻ​കി​ട​ക്കാ​ർ വി​ല ഇ​ടി​ക്കു​ന്ന​താ​യും ഉ​ൽ​പാ​ദ​ക​ർ പ​റ​യു​ന്നു. വി​ദേ​ശ വി​പ​ണി​ക​ളി​ലും ഇ​ന്ത്യ​ൻ ജാ​തി​ക്ക​യു​ടെ ആ​വ​ശ്യം കു​റ​ഞ്ഞി​ട്ടു​ണ്ടെന്നാണ് റിപ്പോർട്ട്. മ​റ്റ് വി​പ​ണി​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ​നി​ര​ക്കി​ൽ ജാ​തി​ക്ക എ​ത്തി​യ​ത് ഇ​ന്ത്യ​ൻ വി​പ​ണി​യെ കാര്യമായി തന്നെ ബാ​ധി​ച്ചു. മ​രു​ന്ന്, ക​റി​മ​സാ​ല​ക​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ജാ​തി ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂടുതലായും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

രാജ്യത്ത്തന്നെ കേ​ര​ള​മാ​ണ് ജാ​തി​ക്ക ഉ​ത്പാ​ദ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന സം​സ്ഥാ​നം. ദേശീയതലത്തിൽ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ കേ​ര​ള​ത്തി​ന്റെ സം​ഭാ​വ​ന​യാ​ണ്.

ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളാ​ണ് ജാതിക്ക കൃഷിയിൽ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ഏ​താ​ണ്ട് 15,000 ട​ൺ ജാ​തി​ക്ക​യാ​ണ് വർഷാവർഷം കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ​ച്ച ജാ​തി​ക്ക​ക്ക് കി​ലോ​ഗ്രാ​മി​ന് 350 മു​ത​ൽ 400 രൂ​പ വ​രെ​യും ജാ​തി​പ്പ​രി​പ്പി​ന് 650 രൂ​പ വ​രെ​യുമാണ് വി​ല. ജാ​തി പ​ത്രി​ക്ക് കി​ലോ​ഗ്രാ​മി​ന് 1500 മു​ത​ൽ 2400 രൂ​പ വ​രെ വില ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​പ​ണി​യി​ലെ വി​ല​യി​ടി​വും കാ​ര​ണം മി​ക​ച്ച വി​ല കൊ​ണ്ട് ജാ​തി ക​ർ​ഷ​ക​ർ​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​നം കി​ട്ടു​ന്നി​ല്ല

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

Related Articles

Popular Categories

spot_imgspot_img