എട്ടു മാസം മുമ്പ് വരെ ഒരു കുഴപ്പവുമില്ലായിരുന്നു; എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നതിന് പിന്നിൽ…

കൊച്ചി: ബാങ്കുകൾ എടിഎം മോണിറ്ററുകൾ ഓഫ് ചെയ്തിടുന്നത് പതിവാകുന്നെന്ന് ആക്ഷേപം. ബാങ്ക് ശാഖകളുടെ എ.ടി.എം. കാഷ് ഡിപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) എന്നിവയുടെ മോണിറ്റർ സ്ക്രീനുകളാണ് കുറച്ചു കാലങ്ങളായി പലപ്പോഴും ഓഫ് ചെയ്തിടുന്നത്.

രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം ഇത്തരത്തിൽ എടിഎം സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നു എന്നാണ് പരാതി. മെഷീനുകൾക്ക് സാങ്കേതിക തകരാറുണ്ടാകുന്നത് ഒഴിവാക്കാനാണ് സ്ക്രീനുകൾ ഓഫ് ചെയ്തിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരത്തിൽ മോണിറ്റർ സ്ക്രീൻ ഓഫ് ചെയ്തിടുന്നതുവഴി ബാങ്കുകൾക്ക് നേട്ടമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ബാങ്കുകളുടെ റാങ്കിങ്ങിൽ മികച്ച പോയിന്റ് നേടുന്നതിനാണ് ഇത്തരത്തിൽ സ്ക്രീൻ ഓഫ് ചെയ്തിടുന്നതെന്നാണ് വിവരം.

ബാങ്കുകൾക്കുള്ള നിർദേശമനുസരിച്ച് എ.ടി.എമ്മുകളും സി.ഡി.എം. മെഷീനുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കണം എന്നാൽ സ്ക്രീൻ ഓഫ് ചെയ്താലും ഇവ പ്രവർത്തനസജ്ജമാണെന്ന് കാണിക്കാനാകും. മറ്റെന്തെങ്കിലും സാങ്കേതിക തടസങ്ങളിലൂടെ മെഷീൻ പ്രവർത്തന രഹിതമാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.

മെഷീനുകളുടെ ലഭ്യത അനുസരിച്ചാണ് ഇപ്പോൾ ബാങ്കുകൾക്ക് മികച്ച റാങ്ക് ലഭിക്കുന്നത്. എന്നാൽ എട്ടുമാസം മുൻപുവരെ മെഷീൻ ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കുകളുടെ റാങ്കിങ്. ഈ മാനദണ്ഡം മാ റിയതോടെയാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള മെഷീൻ മോണിറ്ററുകളിലെ കള്ളക്കളി തുടങ്ങിയത്.

ജനങ്ങൾക്ക് ആവശ്യസമയത്ത് പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയുന്നില്ല എന്നതാണ് ഇടപാടുകാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അടുപ്പിച്ച് ബാങ്ക് അവധി വരുന്ന ദിവസങ്ങളിലും ഈ പ്രശ്‌നം നേരിടുന്നത് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

മാഞ്ചസ്റ്ററിലെ യുവതിയുടെയും നവജാത ശിശുവിന്റെയും മരണം സംഭവിച്ചതെങ്ങിനെ ? 19 കാരിയുടെ മരണത്തിൽ ദുരൂഹത

മാഞ്ചസ്റ്ററിൽ 19 കാരിയായ യുവതിയുടെയും നവജാത ശിശുവിന്‍റെയും മരണത്തിൽ ദുരൂഹത. ഗർഭകാലം...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

Related Articles

Popular Categories

spot_imgspot_img