web analytics

എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ജനക്കൂട്ടം മോചിപ്പിച്ചു; 111 പേർക്കെതിരെ കേസ്

ഝാൻസി: ഉത്തർപ്രദേശിൽ എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ഉദ്യോ​ഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിച്ച ശേഷം മോചിപ്പിച്ചു. ഝാൻസിയിലാണ് സംഭവം.

ഇസ്ലാമിക മതപണ്ഡിതനായ മുഫ്തി ഖാലിദിനെയാണ് ആൾക്കൂട്ടം എൻഐഎ കസ്റ്റഡിയിൽ നിന്നും ​ബലംപ്രയോ​ഗിച്ച് മോചിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 111 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദേശഫണ്ടിം​ഗുമായി ബന്ധപ്പെട്ടായിരുന്നു മുഫ്തി ഖാലിദെന്ന മത പണ്ഡിതനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

വിദേശ ഫണ്ടിംഗ് കേസിൽ വ്യാഴാഴ്ചയായിരുന്നു മുഫ്തി ഖാലിദിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പിന്നീട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

മുഫ്തി ഖാലിദിനെ എൻ.ഐ.എ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ ഇരച്ചെത്തിയ ജനക്കൂട്ടം ഉദ്യോ​ഗസ്ഥരെ ആക്രമിച്ച ശേഷം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയിരുന്നു.

ജാൻസിപ്രദേശത്ത് നിന്നുള്ള ജനക്കൂട്ടമെത്തി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് ഖാലിദിനെ മോചിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്തതെന്ന് ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര സിംഗ് പ്രതികരിച്ചു.

ആയുധങ്ങളുപയോ​ഗിച്ച് ആക്രമിക്കുക, ജോലി തടസ്സപ്പെടുത്തുക, കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയുന്ന 11 പേർക്കെതിരെയും അജ്ഞാതരായ 100 പേർക്കെതിരെയും കേസെടുത്തതായി അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 19 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയത്.

അസം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അടങ്ങുന്ന മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, സിഡികൾ, ഹാർഡ് ഡിസ്കുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

എയർ ഇന്ത്യയുടെ ‘അനധികൃത’ വിമാന യാത്രകൾ പിടിക്കപ്പെട്ടു;ഫിറ്റ്‌നസ് ഇല്ലാത്ത വിമാനം പറത്തിയത് എട്ടുതവണ; ഒരു കോടി രൂപ പിഴയുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം വീഴ്ച വരുത്തിയ ടാറ്റ ഗ്രൂപ്പിന്റെ...

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി

‘പാവപ്പെട്ടവന് മനസിലാകില്ല’; ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി ബംഗളൂരുവിലെ കോരമംഗലയിലുള്ള ഒരു പ്രശസ്ത ബേക്കറി...

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച്...

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

അധികാരത്തിന്റെ ‘അക്കാദമിക്’ ലീലാവിലാസങ്ങൾ; മിണ്ടാതിരുന്നാൽ കിട്ടുന്ന ‘സീറോ ടോളറൻസ്’! ‘ഇരയും അതിജീവിതയും അല്ല, ഞാൻ ആശ, അപമാനിച്ചത് കുഞ്ഞുമുഹമ്മദ്’

അധികാരത്തിന്റെ ‘അക്കാദമിക്’ ലീലാവിലാസങ്ങൾ; മിണ്ടാതിരുന്നാൽ കിട്ടുന്ന ‘സീറോ ടോളറൻസ്’! ‘ഇരയും അതിജീവിതയും...

Related Articles

Popular Categories

spot_imgspot_img