തൃശൂര്‍: റോഡിൽ വാഹനം നിർത്തിയവർക്ക് നേരെ വളർത്തു നായകളുടെ ആക്രമണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് യുവാവും യുവതിയും രംഗത്തെത്തി. തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ, ആൻമരിയ എന്നിവരെയാണ് നായകൾ ആക്രമിച്ചത്.(Attacks by domestic dogs in thrissur)
ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയ സമയത്ത് നായകൾ ആഷ്ലിന്‍റെയും ആൻ മരിയയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് ഇരുവരുടെയും ആരോപണം.
അതേസമയം, നായ ആക്രമിച്ചതിന് പിന്നാലെ പിന്നാലെ നായയെ കൊണ്ടുവന്നവരും ആക്രമണത്തിനിരയായവരും തമ്മിൽ സംഘർഷമുണ്ടായെന്നാണ് പൊലീസ് വിശദീകരണം. ഇരു കൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നും രണ്ടിലും കേസെടുക്കുമെന്നും മണ്ണൂത്തി പൊലീസ് അറിയിച്ചു.