web analytics

ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ഉണ്ടായിരുന്നത് 12 പേർ; കനത്ത മഴയും ഓവർ ലോഡും വില്ലനായി; 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ കാരണം വെളിപ്പെടുത്തി എം.വി.ഡി

ആലപ്പുഴ: കളർകോട് 5 മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ് എന്ന് എംവിഡി. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു.

വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴയിൽ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറിയത്. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ബസിന്റെമുൻസീറ്റിലിരുന്ന നാലു പേർക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നുവീണു.

2010 മോഡൽ ഷെവർ ലേ ടവേര കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നു. കെഎസ്ആർടിസിയുടെ മൂലയിലാണ് ഇടിച്ചത്. വലതുവശത്തെ പില്ലറിന്റെ പുറകിലാണ് ഇടി കിട്ടിയതെന്നാണ് നിഗമനമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം നിരയിലെ സീറ്റിൽ ഇരുന്നവർക്കാണ് കൂടുതൽ ആഘാതമേറ്റത്. കൂടുതൽ പേർ ഞെരുങ്ങി ഇരുന്നതിനാൽ മുഖവും തലയുമൊക്കെ കൂട്ടിയിടിച്ച് കൂടുതൽ അപകടം ഉണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർഥിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായിട്ടാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചിട്ടുളളത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img