വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുത്ത് അതിലേക്ക് 1 – 2 പരൽ പച്ചക്കർപ്പൂരം ഇടണം. മുറിയിൽ എവിടെയെങ്കിലും നിലത്ത് വയ്ക്കുക.
പച്ചക്കർപ്പൂരം അലിഞ്ഞ് തീരുന്നതു വരെ മുറിയിൽ കൊതുക് കയറില്ല. അലിഞ്ഞു തീർന്നുകഴിഞ്ഞാൽ വീണ്ടും കർപ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയിൽ ഇടുക. വെളിച്ചെണ്ണ പച്ച നിറമാകുന്നതു വരെ ഇത് തുടരാം. പച്ച നിറമായിക്കഴിയുമ്പോൾ ഈ വെളിച്ചെണ്ണ ഒരു കുപ്പിയിൽ ശേഖരിക്കുകയും ചെയ്യുക. പുതിയതായി അടപ്പിൽ വെളിച്ചെണ്ണ ഒഴിക്കുകയും പച്ചകർപ്പൂരം ഇടുകയും ചെയ്യാം. ആവശ്യാനുസരണം ഇത് ആവർത്തിക്കുക. ഇപ്രകാരം വച്ചാൽ മുറിയിൽ കൊതുക് കയറില്ല.
കുപ്പിയിൽ ശേഖരിച്ച പച്ച നിറമുള്ള വെളിച്ചെണ്ണ തടിയിൽ പ്രയോഗിച്ചാൽ ഫർണിച്ചറിന്റെ തടി തുരക്കുന്ന പ്രാണിയെ അകറ്റി നിർത്താൻ സാധിക്കും.
English summary : One spoon of coconut oil is enough ; The mosquito will not even enter the seventh layer of the room