web analytics

അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷംരൂപ ; പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). അൻമോൽ ബിഷ്‌ണോയിയെ പിടികൂടുന്നയാൾക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നൽകുമെന്നും എൻ.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻമോൽ ബിഷ്‌ണോയിയെ പിടികൂടാൻ എൻ.ഐ.എ. ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ബിഷ്‌ണോയ് ഗ്യാങ്ങിലെ അഞ്ചുപേരെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഈ അറസ്റ്റിന് പിന്നാലെയാണ് ജൂൺ മാസത്തിൽ നവി മുംബൈയിലെ ഫാം ഹൗസിൽ വെച്ച് സൽമാൻ ഖാനെ അപായപ്പെടുത്താൻ ബിഷ്‌ണോയ് ഗ്യാങ് പദ്ധതിയിട്ടതായി കണ്ടെത്തിയത്. മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും അൻമോൽ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ഏപ്രിൽ മാസത്തിൽ സൽമാൻ ഖാന്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയായിരുന്നു ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. അൻമോൽ ബിഷ്ണോയി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അൻമോൽ ബിഷ്ണോയി നിലവിൽ കാനഡയിൽ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകൻ സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 18-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021-ൽ ജോധ്പുർ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അൻമോൽ കാനഡയിലേക്ക് കടന്നതായാണ് സൂചന.

English summary : 10 lakhs for the capture of Anmol Bishnoi; NIA announced the reward

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന മലപ്പുറം:...

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക പിന്തുണ

ഗുരുവായൂരിൽ അത്യാധുനിക മൃഗാശുപത്രി; വൻതാര മാതൃകയിൽ പദ്ധതി, അനന്ത് അംബാനിയുടെ സാമ്പത്തിക...

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img