web analytics

പഴയകാല സൂപ്പർഹിറ്റ് ഗാനങ്ങളിലെ ശബ്ദം; മീശ മാധവനിലും പാടി; പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ബാബുരാജിന്‍റെ പാട്ടുകൾ പാടി ശ്രദ്ധനേടിയ ഗായികയാണ് മച്ചാട്ട് വാസന്തി. Popular singer Machat Vasanthi passed away

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച നാല് അപകടങ്ങള്‍ മച്ചാട്ട് വാസന്തിയെ ദുരിതത്തിലാക്കിയിരുന്നു. വാസന്തിയുടെ പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച നടക്കും. കോഴിക്കോട് ടൗൺഹാളിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷമാകും സംസ്കാരം.

തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണൻറെയും കല്യാണിയുടേയും മകളായിരുന്നു വാസന്തി.

കമ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവ ഗാനങ്ങൾ പാടിയാണ് പട്ടുവഴിയിലേക്ക് എത്തിയത്. ഒന്‍പതാംവയ്സില്‍ തുടങ്ങിയ സംഗീത ജീവിതമാണ് മച്ചാട്ട് വാസന്തിയുടേത്. സംഗീതജ്ഞന്‍ ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മണിമാരൻ തന്നത് എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓളവും തീരവും സിനിമയിലെ മണിമാരൻ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.

ബാബുരാജിന്‍റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു തിരുവനന്തപുരം: മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ...

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു

പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img