ജപ്പാനിലും ചൈനയിലും മാത്രം കണ്ടിരുന്ന പാഡി ആർട്ട്; വയനാട്ടിൽ വയലിൽ തീർത്ത വിസ്മയം; മുന്നൂറടി ഉയരത്തിൽ നിന്നു നോക്കിയാൽ കാണാം ശിവരൂപം; ഉപയോഗിച്ചത് നൂറ് ഇനം വിത്തുകൾ

ബത്തേരി: ഇരുനൂറോ മുന്നൂറോ അടി ഉയരത്തിൽ നിന്നു താഴേക്കു നോക്കിയാൽ ഈ നെൽപാടത്ത് കാണാൻ കഴിയുക ശിവരൂപം ആണ്. കുറച്ചു കൂടി താഴേക്കിറങ്ങി നോക്കിയാൽ ചിത്രം ഇളകുന്നതായി തോന്നും.Lord Shiva can be seen in this paddy field

ഒടുവിൽ അടുത്തു വരുമ്പോഴാണു മനസ്സിലാകുക– അതൊരു പടമല്ല, നെല്‍ച്ചെടിയുടെ പുതുനാമ്പുകളും ഇളംപച്ച, വയലെറ്റ് തുടങ്ങിയ നിറങ്ങളും ചേര്‍ന്ന് തീർത്ത ശിവരൂപമാണെന്ന്. ബത്തേരി നമ്പിക്കൊല്ലി കഴമ്പുവയൽ നെൽപാടത്ത് നിറഞ്ഞു നിൽക്കുകയാണ് ആ ചിത്രം.

സുല്‍ത്താന്‍ബത്തേരി സ്വദേശി പ്രസീദ് കുമാര്‍ തയ്യിലാണ് പാഡി ആര്‍ട്ടിലൂടെ വിസ്മയമൊരുക്കിയത്. 36 തൊഴിലാളികളുടെ സഹായത്തോടെ രണ്ടുദിവസംകൊണ്ട് ആണിത് തയ്യാറാക്കിയത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ളതാണ് പാഡിആര്‍ട്ട്. പരമ്പരാഗത കാര്‍ഷിക വരുമാനത്തിനൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ഗ്രാമീണ ടൂറിസം കാര്‍ഷിക ടൂറിസം എന്നിവയുടെ പ്രചാരണവുമാണ് ലക്ഷ്യം.

തുടര്‍ച്ചയായ പത്താം തവണയാണ് കഴമ്പുവയല്‍ കലയ്ക്ക് വേദിയാകുന്നത്. എവണ്‍ ആര്‍ട്സിലെ പ്രസാദും പ്രമോദുമാണ് വയലില്‍ ചിത്രം വരയ്ക്കാന്‍ നേതൃത്വം നല്‍കിയത്. വിവിധ നെല്‍വിത്തുകള്‍ ഉപയോഗിച്ചാണ് കലാരൂപം തീര്‍ത്തത്. ചിത്രം വരച്ചതിനുശേഷം വിവിധ നിറത്തിലുള്ള നെല്‍വിത്തുകള്‍ വെച്ചുപിടിപ്പിച്ചാണ് പാഡിആര്‍ട്ട് തയ്യാറാക്കുന്നത്.

നസര്‍ബാത്ത്, കല്യാണി, ഡാബര്‍ശാല, ജീരകശാല, ഗ്രന്ഥകശാല, കാലാബത്തി, കൃഷ്ണകൗമോദ് തുടങ്ങി 100 തരം നെല്ലിനങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. നമ്പിക്കൊല്ലിയിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് 30 സെന്റില്‍ 30 മീറ്റര്‍ വീതിയിലും 40 മീറ്റര്‍ നീളത്തിലുമാണ് പാഡിആര്‍ട്ട്. ഏകദേശം 20,000 രൂപ ചെലവായി.

വിദ്യാര്‍ഥികളും കര്‍ഷകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 10,000-ത്തിലധികം സന്ദര്‍ശകര്‍ കഴിഞ്ഞവര്‍ഷം കഴമ്പുവയല്‍ സന്ദര്‍ശിച്ചതായി പ്രസീദ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ദേശീയ സസ്യജനിതക സംരക്ഷണ പുരസ്‌കാര ജേതാവാണ് പ്രസീദ് കുമാര്‍.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

Related Articles

Popular Categories

spot_imgspot_img