കോട്ടയം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് മേക്കപ്പ് മാനേജര്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ദേശ പ്രകാരം പൊൻകുന്നം പൊലീസ് രണ്ടാഴ്ച മുന്‍പാണ് കേസെടുത്തത്.(First Case in Hema Committee Report; action against makeup artist manager)
കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്. സജീവ് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. താമസ സ്ഥലത്തുവെച്ചായിരുന്നു സംഭവമെന്നും യുവതി മൊഴി നൽകിയിരുന്നു. 2014 ല്‍ നടന്ന സംഭവമാണ് യുവതി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ക്രിമിനല്‍ സ്വഭാവമുള്ള മൊഴികളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് നേരത്തേ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്‌ഐടിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.