മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 15-ഓളം യുവതികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മൈസൂരു മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. Shocking incidents were discovered during a police raid during a rave party in Mysuru
വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്.പി. വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം പാര്‍ട്ടി നടക്കുകയായിരുന്ന ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ അതേസമയം, രാസലഹരികള്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല.പാര്‍ട്ടിയില്‍ പങ്കെടുത്ത 64 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു.
സംഭവസ്ഥലത്തുനിന്ന് രാസലഹരി കണ്ടെടുത്തിട്ടില്ലെന്ന് മൈസൂരു എസ്.പി. വിഷ്ണുവര്‍ധനും മാധ്യമങ്ങളോട് പറഞ്ഞു. മദ്യവും സിഗരറ്റുകളും ഫാംഹൗസിലുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
കസ്റ്റഡിയിലെടുത്തവരെയെല്ലാം പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.