നാടുകടത്തല്‍ ഭീഷണി: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

ന്യൂഡല്‍ഹി: കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്.ഈ വിഷയം കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി  പഞ്ചാബ് വിദേശകാര്യമന്ത്രി കുല്‍ദീപ് സിങ്ങ് ധലിവാള്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്.

‘ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു’- ഇന്ത്യയില്‍ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു. ‘ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായതെന്നും ലവ്പ്രീത് സിങ്ങ് പറഞ്ഞു.

പല വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച കോളേജുകളിലല്ല പ്രവേശനം നേടാനായതെന്ന് പഞ്ചാബില്‍ നിന്നുള്ള ചമ്‌നദീപ് സിങ്ങ് പറയുന്നത്. കോളജുകളില്‍ സീറ്റ് നിറഞ്ഞെന്നു പറഞ്ഞ് ഏജന്റുമാര്‍ തന്നെ മറ്റു കോളജുകളില്‍ പ്രവേശനം നല്‍കുകയായിരുന്നെന്നും ആക്ഷേപങ്ങളുണ്ട്.

മേയ് 29 മുതല്‍ മിസ്സിസ്സാഗയിലെ എയര്‍പോര്‍ട്ട് റോഡിലുള്ള കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ)യ്ക്ക് മുന്നിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയെത്തിയ വിദ്യാര്‍ഥികളാണിവര്‍. ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. ഒരു വിദ്യാര്‍ഥിയില്‍നിന്ന് അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതില്‍ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടില്ലതാനും.

2018-19 കാലത്താണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലേക്കെത്തിയത്. തുടര്‍ന്ന് പിആറിനായി (പെര്‍മനന്റ് റെസിഡന്‍സി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പിആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയവരാണ്. കാനഡയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പെന്നാണ് വിവരം.

 

spot_imgspot_img
spot_imgspot_img

Latest news

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

Other news

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

വയോധികയുടെ വായിൽ തുണി തിരുകി മോഷണം

കു​മ​ളി:വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തിരുകി സ്വ​ർ​ണം കവർന്നു....

നേരാണോ? അമേരിക്കയിൽ നിന്നും 7.25 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കുമോ? രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാകുമ്പോൾ

നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി 7.25 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുമോ?...

മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍...

Related Articles

Popular Categories

spot_imgspot_img