web analytics

ഓണാഘോഷത്തിനായി കുട്ടികൾ പൂക്കളമിട്ടത് പുലർച്ചെ നാലു മണിയ്ക്ക്, നിമിഷങ്ങൾക്കകം അലങ്കോലമാക്കി സിമി; തടയാൻ ശ്രമിച്ചവർക്ക് നേരെ ഭീഷണിയും; ബംഗളുരുവിൽ മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ബംഗളുരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ് എടുത്തത്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് നടപടിയെടുത്തത്.(Case against Malayali woman in Bengaluru for destroyed pookkalam)

ശനിയാഴ്ചയാണ് സംഭവം. മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു.

ഫ്‌ലാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി പറയുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

Related Articles

Popular Categories

spot_imgspot_img