മാധവൻ നായരും മലയാള സിനിമയും; ഇന്ന് മധു പിറന്ന ദിനം ; മലയാള സിനിമയുടെ കാരണവർക്ക് 91-ാം പിറന്നാൾ

പകർന്നാട്ടങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാള സിനിമയുടെ കാരണവർ മാധവൻ നായരെന്ന് മധുവിന് ഇന്ന് തൊണ്ണുറ്റിയൊന്നാം പിറന്നാൾ മധുരം. Today is Madhu’s 91st birthday

ആറുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ തന്റേതായ ഇടം കണ്ടെത്താത്ത മേഖലകൾ ഒന്നും തന്നെയില്ല. നടൻ, സംവിധായകൻ, നിർമാതാവ്…അങ്ങനെ നീണ്ടുപോകുന്നു സിനിമയിൽ മധുവെന്ന് ഇതിഹാസം.

ഹിന്ദി മുതൽ മലയാളം വരെ 450-ലധികം സിനിമകൾ. അമിതാഭ് ബച്ചൻ മുതൽ വെള്ളിത്തിരയിലെ യുവതാരങ്ങൾ വരെ. അറുപത്തിയൊന്ന് വർഷം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണ്.

നാടകം വഴി സിനിമയിലേക്ക്

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ മധു തൻറെ ജോലി രാജിവെച്ച് സിനിമയിലേക്ക് പോകുന്നതിൽ വലിയ എതിർപ്പുകളുമുണ്ടായിരുന്നു. ഡൽഹിയിലെ പഠനകാലത്താണ് അടൂർ ഭാസിവഴി രാമു കാര്യാട്ടുമായി അടുപ്പത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യമെങ്കിലും 1962ൽ മാധവൻ നായർ എന്ന മധു മലയാള ചലച്ചിത്ര ലോകത്തേക്ക് നടന്നുകയറി. ‘നിണമണിഞ്ഞ കാൽപാടുകളുടെ ചിത്രീകരണം മദിരാശിയിൽ നടക്കുമ്പോഴാണ് നിർമ്മാതാവ് ശോഭനാ പരമേശ്വരൻനായർ ആ ചിത്രത്തിലേക്ക് മധുവിനെ ക്ഷണിക്കുന്നത്.

മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് സിനിമാസ്വാദകരുടെ ഹൃ​ദയത്തിലേക്ക് കൂടിയാണ്. ഈ കാലഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്.

1962-ലാണ് മാധവൻ നായർ എന്ന മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1963-ൽ പുറത്തിറങ്ങിയ മൂടുപടമെന്ന ചിത്രമാണ് അ​ദ്ദേഹത്തിന്റെ ആദ്യ ചിത്രം. പ്രേംനസീറും സത്യനുമൊക്കെ അരങ്ങുവാണിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ രം​ഗപ്രവേശം. അഭിനയമികവിൽ മധുവിന്റെ അസമാന്യത മലയാള സിനിമാസ്വകർ ഏറ്റെടുത്തു. ഇന്നും അത് തുടർന്നുവരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നായകവേഷത്തിലും അല്ലാതയെും മധു തിളങ്ങി. മാധവൻ നായർ എന്ന വ്യക്തി മധുവായത് മലയാള സിനിമയുടെ വളർച്ചൊക്കപ്പമാണ്.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

അദ്ധ്യാപന കാലത്തും അഭിനയ മോഹം മാധവൻ നായർ കൈവിട്ടില്ല. അങ്ങനെയൊരിക്കൽ‌ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം ജോലി രാജിവച്ച് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ടു. 1959-ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു.

കാലം മാറുന്നതിനൊപ്പം അദ്ദേഹത്തിന്റെ വേഷങ്ങളിലും മാറ്റംവന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. പിന്നീട് ഇതിന്റെ കീഴിൽ 14 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ജെസി ഡാനിയൽ അവാർഡ് ഉൾപ്പടെയുള്ള അവാർഡുകൾക്ക് അദ്ദേഹം അർഹനായി.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ് ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു....

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി അടുത്ത സുഹൃത്തായ ചൈനയിൽ നിന്നും പാകിസ്ഥാന് വൻ...

Related Articles

Popular Categories

spot_imgspot_img