web analytics

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടുത്താൻ മറന്ന് ജോ ബൈഡൻ; പ്രായത്തിൻ്റെയാണ്…

ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന കാൻസർ മൂൺഷോട്ട് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടുത്താൻ മറന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. Joe Biden forgot to introduce Prime Minister Narendra Modi

ക്യാൻസർ മൂൺഷോട്ട് സംരംഭത്തെക്കുറിച്ച് സംസാരിച്ചതിന് അടുത്ത പ്രസംഗത്തിനായി ബൈഡൻ മോദിയെ ക്ഷണിക്കേണ്ടതായിരുന്നു. എന്നാൽ ആരെയാണ് താൻ വിളിക്കേണ്ടത് എന്ന കാര്യം യുഎസ് പ്രസിഡൻ്റ് മറന്നുപോവുകയായിരുന്നു. 

‘ഞാൻ അടുത്തതായി ആരെയാണ് പരിചയപ്പെടുത്തുന്നത്? ആരാണ് അടുത്തത്?’ – അദ്ദേഹം ചോദിച്ചു. തുടർന്ന് തുടർന്ന് പരിപാടിയുടെ മോഡറേറ്റർ പ്രധാനമന്ത്രി മോദിയുടെ പേര് അനൗൺസ് ചെയ്യുകയായിരുന്നു.

സമീപകാലങ്ങളിൽ ബൈഡന് പൊതുപരിപാടിക്കിടയിൽ ഇതുപോലെ പെട്ടന്ന് മറവി സംഭവിച്ചിരുന്നു. തുടർച്ചയായി വാക്കുകൾ മരവിക്കുകയും വാക്കുകളിൽ ഇടറുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ വർഷം നിരവധി തവണ ആവർത്തിച്ചിരുന്നു. 

ഇത് 81 കാരനായ അദ്ദേഹത്തിൻ്റെ മാനസിക ആരോഗ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നാണ് വിളിച്ചത്.

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി ഡമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വീണ്ടും ജോബൈഡൻ മത്സരിക്കാനായിരുന്നു തീരുമാനം.എന്നാൽ ഈ വർഷം നടന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിലും സമാനമായ അവസ്ഥ അമേരിക്കൻ പ്രസിഡൻ്റ് നേരിട്ടിരുന്നു. 

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ പല തവണ അദ്ദേഹത്തിന് വാക്കുകൾ ഇടറുകയും മറവി സംഭവിക്കുകയും ചെയ്തിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്കും വഴിവച്ചു. ഇതിനെ തുടർന്ന് ഒടുവിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.

കാൻസർ മൂൺഷോട്ട് പരിപാടിയിൽ യുഎസ് പ്രസിഡൻ്റിന് ശേഷം പ്രസംഗിക്കാനെത്തിയ പ്രധാനമന്ത്രി ഇന്തോ-പസഫിക് രാജ്യങ്ങൾക്കായി 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു. 

പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡൻ്റ് ബൈഡനോട് അദ്ദേഹം നന്ദിയും അറിയിച്ചു.
ഇന്തോ-പസഫിക്കിൽ ഓരോ വർഷവും 1,50,000 സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നുവെന്ന് ജോ ബൈഡൻ വെളിപ്പെടുത്തി. അത് തുടരാൻ അനുവദിക്കില്ല. നാലു അഭിമാനകരമായ ജനാധിപത്യ രാജ്യങ്ങളാണ് ക്വാഡിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യമാണ് ക്വാഡ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

Related Articles

Popular Categories

spot_imgspot_img