ഇടുക്കിയിൽ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 20 കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു.
ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചു വീട്ടിൽ ജെസ്ബിൻ സജി (21) യെ യാണ് ചപ്പാത്തിൽ എത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.Thangamani police arrested a young man who molested a 20-year-old woman he met on Instagram
പ്രതി 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ പരിചയപ്പെട്ടു തുടർന്ന് കാൽവരിമൗണ്ട് , കോട്ടയം , കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജ്കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു.
തുടർന്ന് ഫോണിൽ നഗ്ന വീഡിയോ പകർത്തി.നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതറിഞ്ഞ യുവതി നൽകിയ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി അനേകം പെൺകുട്ടികളെ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.