ക്ഷേത്ര മൈതാനത്ത് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. The mystery is increasing after the dogs were found poisoned in the temple grounds
പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്നോളം തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടത്.കഴിഞ്ഞ ദിവസം രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു.
വിഷം ഉള്ളിൽച്ചെന്ന നിലയിൽ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. വിഷം ഉള്ളിൽച്ചെന്ന മറ്റ് ചില നായ്ക്കൾ അവശ നിലയിലുമായിരുന്നു.
നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവം ആരും തന്നെ പോലീസിലോ പഞ്ചായത്തിലോ മൃഗ സംരക്ഷണ വകുപ്പിലോ അറിയിച്ചില്ല. അതു കൊണ്ടു തന്നെ പോസ്റ്റു മോർട്ട നടപടികൾ ചെയ്യാത്തതിനാൽ ഇവയുടെ മരണ കാരണവും വ്യക്തമായിട്ടില്ല.