ചലച്ചിത്ര സംഗീത സംവിധായകൻ ജെറി അമൽദേവ് ഓൺലൈൻ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പണം തട്ടാൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത് ബാങ്കിന്റെ ജാഗ്രതയാണ്. Music director Jerry Amaldev narrowly escaped online fraud
സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ‘വെർച്വൽ അറസ്റ്റ്’ ചെയ്തെന്ന് വിശ്വസിപ്പിച്ച് അദ്ദേഹത്തിൽ നിന്നും തട്ടിപ്പ് സംഘം 1,70,000 രൂപ ആവശ്യപ്പെടുകയായിരുന്നു. മുംബൈയിൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയാണെന്നാണ് തട്ടിപ്പുസംഘം പറഞ്ഞത്. തുടർന്ന് അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു.
ഇതുപ്രകാരം അക്കൗണ്ടിലേക്ക് പണം മാറ്റാനായി ബാങ്കിലെത്തിയ ജെറി അമൽദേവിന്റെ പെരുമാറ്റത്തിൽ ബാങ്ക് അധികൃതർക്ക് സംശയംതോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പന്തികേട് തോന്നിയ ബാങ്ക് അധികൃതർ ഇടപെട്ട് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കുകയും പണം മാറ്റുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.